Webdunia - Bharat's app for daily news and videos

Install App

അഭിമന്യുവിന്റെ കൊലയാളികളെ ‘പുകച്ച് പുറത്ത് ചാടിച്ച്’ പ്രളയം

Written By അപർണ
Updated: തിങ്കള്‍, 10 സെപ്‌റ്റംബര്‍ 2018 (11:23 IST)
മഹാരാജാസ് കോളജിലെ എസ്എഫ്‌ഐ പ്രവര്‍ത്തകന്‍ അഭിമന്യുവിന്റെ കൊലയാളിയെ പൊലീസ് തിരിച്ചറിഞ്ഞതായി റിപ്പോർട്ട്. പന്തളത്തെ ഒളിത്താവളത്തിൽ കഴിഞ്ഞിരുന്ന ഇവരെ ‘പുകച്ച് പുറത്തു ചാടിച്ചത്’ പ്രളയമെന്ന് പൊലീസ് പറയുന്നു. 
 
കൊലപാതകത്തില്‍ നേരിട്ടു പങ്കെടുത്ത മറ്റു നാലു പ്രതികള്‍ക്കൊപ്പമാണ് മുഖ്യപ്രതിയും പന്തളത്തെ ഒറ്റപ്പെട്ട വീട്ടില്‍ ഒളിവില്‍ കഴിഞ്ഞത്. കൊല നടത്തിയശേഷം കേരളം വിട്ട ഇവര്‍ പലപ്പോഴായാണു പന്തളത്തെ ഒളിത്താവളത്തില്‍ എത്തിയത്. ഒരു മാസത്തിലേറെ ഇവര്‍ ഇവിടെ തങ്ങിയിരുന്നു.
 
പ്രളയത്തില്‍ പല സ്ഥലങ്ങളില്‍ അകപ്പെട്ട പ്രതികള്‍ അതിനു ശേഷം ഫോണില്‍ പരസ്പരം ബന്ധപ്പെടാന്‍ ശ്രമിച്ചതോടെയാണ് ഇവരെക്കുറിച്ചുള്ള വ്യക്തമായ വിവരം പൊലീസിന് ലഭിച്ചത്. ഇവരുടെ കൂട്ട് പ്രതിയായ നെട്ടൂര്‍ സ്വദേശി അബ്ദുല്‍ നാസറാണു ഒടുവില്‍ പിടിയിലായത്. 
 
അഭിമന്യുവിന്റെ കൊലയാളിയടക്കം കുറ്റകൃത്യത്തില്‍ നേരിട്ടു പങ്കെടുത്ത എട്ടു പേരെയാണ് ഇനി പിടികൂടാനുള്ളത്. ഇതുവരെ പൊലീസ് അറസ്റ്റ് ചെയ്തത് 8 പേരെയാണ്. അഭിമന്യുവിന്റെ കൊലപാതകത്തിലെ മുഖ്യ ആസൂത്രകന്‍ മുഹമ്മദ് റിഫയാണെന്ന് പൊലീസ് വ്യക്തമാക്കിയിരുന്നു.  

കടമെടുത്ത് മുടിപ്പിക്കുമോ? സതീശൻ സർക്കാർ 100 ദിവസം പിന്നിടുമ്പോൾ കടം 15,000 കോടി കടന്നു !

തലയടിച്ച് തകർത്ത അക്രമി അഭിമുഖവുമായി നടക്കുന്നു, പോലീസ് സ്റ്റേഷൻ ഉപരോധിച്ച് സിജെപി, ഡൽഹിയിൽ നാടകീയ സംഭവങ്ങൾ

മുസ്ലീമാണെന്ന് അറിഞ്ഞപ്പോൾ നേരിട്ടത് ക്രൂര മർദ്ദനം, ഡൽഹി പോലീസിനെതിരെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി വനിതാ മാധ്യമപ്രവർത്തകർ

മോദിയുടെ നിശബ്ദത; മണിപ്പൂരിൽ മൂന്ന് വർഷത്തിനിടെ കൊല്ലപ്പെട്ടത് 306 പേർ, 49 പേരെ കാണാനില്ല

ആരാകും വനിതാ കമ്മീഷൻ അധ്യക്ഷ, കോൺഗ്രസിൽ വീണ്ടും ചർച്ചകൾ സജീവം: അയിഷ പോറ്റിയ്ക്കായി വിഡി പക്ഷം, ദീപ്തിക്കായി കെ സി

എല്ലാം കാണുക

സൈനിക കേന്ദ്രത്തില്‍ മോഷണം: മുന്‍ സൈനികന്‍ കസ്റ്റഡിയില്‍, കാണാതായ എകെ-47 തോക്കും മറ്റ് മോഷ്ടിച്ച വസ്തുക്കളും കണ്ടെടുത്തു

പിഎം ശ്രീ പദ്ധതി വേഗത്തില്‍ നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രം സംസ്ഥാനത്തിന് കത്തയച്ചു

കേരള സര്‍ക്കാര്‍ കൃത്രിമ വൈദ്യുതി ക്ഷാമം സൃഷ്ടിക്കുന്നു: എംഎം മണി

സംസ്ഥാനത്ത് കൃത്രിമ വൈദ്യുതി ക്ഷാമം ഉണ്ടാക്കി കമ്മീഷൻ തട്ടാനുള്ള ശ്രമം: സർക്കാരിനെതിരെ എം.എം മണി

തൊഴിലുറപ്പിൽ നിന്ന് വിബി ജി റാംജിയിലേക്ക്: കേരളത്തിൽ കുറഞ്ഞത് ഒന്നരക്കോടി തൊഴിൽദിനങ്ങ

അടുത്ത ലേഖനം
Show comments