Daily Horoscope
✕

കൃഷ്ണഭഗവാനെ പ്രീതിപ്പെടുത്തണോ ? ഇതാണ് വഴികൾ !

Updated: വെള്ളി, 20 മാര്‍ച്ച് 2020 (14:06 IST)
ദുഷ്ട ശക്തികളിൽ നിന്നും ഭൂമിയിലെ സൃഷ്ടികളെ രക്ഷിക്കൻ മഹാവിഷ്ണുവിന്റെ അവതാരമായി മണ്ണിൽ പിറവിയെടുത്ത കൃഷ്ണ ഭഗവാനെ ആരാധിക്കാത്തവരായി ആരുമുണ്ടാകില്ല. കൃഷ്ണന്റെ ഓരോ പ്രതിഷ്ടകളെയും രൂപങ്ങളെയും അരാധനയോടെയും ഭക്തിയോടെയും കാണുന്നവരാണ് ഹൈന്ദവ വിശ്വാസികൾ. 
 
മറ്റു മതസ്ഥർക്കിടയിലും കൃഷ്ണ ഭക്തർ ഉണ്ടെന്നതാണ് വാസ്തവം. കൃഷ്ണ കഥകൾ അത്രത്തോളം ഭാരതീയ സംസ്കാരത്തിൽ ഇഴുകിച്ചേർന്ന് കിടക്കുന്നതിനാലാണിത്. ഏവർക്കും പ്രിയപ്പെട്ട കൃഷ്ണ ഭഗവാന് ഏറ്റവും ഇഷ്ടപ്പെട്ട കാര്യങ്ങൾ ഏതൊക്കെയാണെന്ന് അറിയാമോ? എങ്കിൽ അവയെക്കുറിച്ചാണ് ഇനി പറയുന്നത്.  
 
ഉണ്ണികൃഷ്‌ണന്‌ ഏറ്റവും ഇഷ്ടപ്പെട്ട ഭക്ഷണമാണ് വെണ്ണ, കുഞ്ഞുന്നാളില്‍ വെണ്ണ കട്ട് തിന്നതുമായി ബന്ധപ്പെട്ട ഉണ്ണിക്കണ്ണന്റെ രസകരമായ കഥകള്‍ ഏറെയുണ്ട്. ആർക്കും കേൾക്കാനിഷ്ടമുള്ളതാണ്. സുഗന്ധമുള്ള പൂക്കളായ മുല്ലപ്പൂ, രജനീഗന്ധി എന്നിവയാണ് കൃഷ്ണന്റെ ഇഷ്ട പുഷ്പങ്ങൾ, ഈ പുഷ്പങ്ങൽ കൃഷ്ണൻ സമർപ്പിക്കുന്നത് നല്ലതാണ്. 
 
കൃഷ്ണന്റെ ഇഷ്ടനിറം മഞ്ഞയാണ്. കൃഷ്ണ വിഗ്രഹങ്ങളില്‍ പലനിറത്തിലുള്ള വസ്ത്രങ്ങളുടുപ്പിക്കാറുണ്ടെങ്കിലും മഞ്ഞ തന്നെയാണ് ഭഗവാന് ഏറ്റവുമിഷ്ടം. തേനും പാലുമാണ് കൃഷ്ണ ഭഗവാന് ഏറ്റവും ഇഷ്ടപ്പെട്ട നിവേദ്യം അതിനാൽ ഇവ നിവേദ്യമായി നൽകുന്നത് കൃഷ്ണ ഭഗവാൻ സം‌പ്രീതനാവാൻ സഹായിക്കും. 

ശരീരത്തില്‍ യൂറിക് ആസിഡിന്റെ അളവ് കൂടുതലാണോ, ഈ ഭക്ഷണങ്ങള്‍ കഴിക്കരുത്

ഈ ഭക്ഷണങ്ങള്‍ നിങ്ങളെ സമ്മര്‍ദ്ദത്തിലാക്കും!

രാവിലെ വെറും വയറ്റില്‍ ഈന്തപ്പഴം കഴിക്കു, ഗുണങ്ങള്‍ നിരവധി

ഹൃദയാരോഗ്യവും മുട്ടയും തമ്മിലുള്ള അതിശയകരമായ ബന്ധം ഇതാണ്

രാത്രിയില്‍ അണ്ടര്‍വെയര്‍ ധരിക്കണോ? പോളിസ്റ്റര്‍ അണ്ടര്‍വെയര്‍ പ്രത്യുത്പാദനശേഷിയെ സാരമായി ബാധിക്കും; അറിഞ്ഞിരിക്കാം ഇക്കാര്യങ്ങള്‍

എല്ലാം കാണുക

Monthly Horoscope October 2026: സമ്പത്ത് വന്ന് ചേരുമോ, തൊഴിലിൽ നേട്ടം!, നിങ്ങളുടെ ഒക്ടോബർ മാസത്തെ രാശിഫലം അറിയാം

ഈ തീയതികളില്‍ ജനിച്ചവര്‍ അവരുടെ കുടുംബത്തിന് ഭാഗ്യവാന്മാര്‍

നായ്ക്കള്‍ക്ക് ഭക്ഷണം കൊടുത്താല്‍ കേതു, ശനി എന്നിവയുടെ ദോഷഫലങ്ങള്‍ കുറയും!

സെപ്റ്റംബറിലെ ഗ്രഹമാറ്റം: ഈ 5 നക്ഷത്രക്കാർക്ക് തൊഴിലിലും ധനകാര്യത്തിലും ഭാഗ്യത്തിന്റെ നാളുകൾ

സെപ്റ്റംബർ രാശിഫലം: 12 രാശിക്കാരുടെയും സമ്പൂർണ്ണ ഫലം അറിയാം

അടുത്ത ലേഖനം
Show comments