സ്വപ്നം കാണുന്നത് വളർത്തുമൃഗങ്ങളെയാണോ? എങ്കിൽ പേടിക്കേണ്ട അത് ഒരു സൂചന മാത്രമാണ്!

സ്വപ്നം കാണുന്നത് വളർത്തുമൃഗങ്ങളെയാണോ? എങ്കിൽ പേടിക്കേണ്ട അത് ഒരു സൂചന മാത്രമാണ്!

Written By Rijisha M.
Updated: ശനി, 14 ജൂലൈ 2018 (17:27 IST)
സ്വപ്‌നങ്ങൾ കാണാത്തവർ വളരെ കുറവായിരിക്കും. വരാനിരിക്കുന്ന കാര്യങ്ങളോ കഴിഞ്ഞുപോയതോ ആയ കാര്യങ്ങളാണ് നമ്മുടെ സ്വപ്‌നത്തിന്റെ വിഷയമാകാറുള്ളത്. ചില സ്വപ്‌നങ്ങൾ ജീവിതത്തിൽ അതേപോലെ സംഭവിക്കാറുമുണ്ട്. എന്നാൽ ഇതിനൊക്കെ ചില അർത്ഥങ്ങൾ ഉണ്ട്. ചിലത് സൂചനകളും ആയിരിക്കും.
 
വളർത്തുമൃഗങ്ങളെ സ്വപ്‌നം കാണുന്നത് സമാധാനത്തിന്റെയും സന്തോഷത്തിന്റെയും ഐശ്വര്യത്തിന്റെയും സൂചകമായാണ് പറയപ്പെടുന്നത്. കാട്ടുമൃഗങ്ങളെ കാണുന്നത് ശത്രുക്കളെയും വരാൻ പോകുന്ന പ്രശ്‌നങ്ങളെയും സൂചിപ്പിക്കുന്നു. ആനയെ സ്വപ്‌നം കാണുന്നത് ഐശ്വര്യവും ഭാഗ്യവും കൊണ്ടുവരുന്നതിന്റെ സൂചകമായാണ്. മുതലയെക്കാണുന്നത് നമുക്ക് ശത്രുക്കളുണ്ടെന്നതിനുള്ള സൂചകമായിട്ടാണ്. കുരങ്ങിനെ സ്വപ്‌നം കാണുന്നത് സഹപ്രവർത്തകരെയും സുഹൃത്തുക്കളെയും സൂക്ഷിക്കണമെന്നതിന്റെ മുന്നറിയിപ്പായാണ്. 
 
കുതിര യാത്രയെ സൂചിപ്പിക്കുന്നു. ഒട്ടകങ്ങൾ ക്ഷമയുടെയും സ്ഥിരോത്സാഹത്തിന്റെയും ലക്ഷണമാണ്. പൂച്ചയെ സ്വപ്നം കണ്ടാൽ പൂച്ചയ്ക്കുള്ള ഏതോ ഗുണം നിങ്ങൾ ഉപയോഗപ്പെടുത്തുന്നില്ല എന്നതാണു വ്യക്തമാക്കുന്നത്. വവ്വാലുകൾ എന്നും ദുഃസൂചന തരുന്നവയാണ്. ആനയെ കാണുന്നതു ഗണപതിയുമായും പാമ്പിനെ കാണുന്നതു സുബ്രഹ്മണ്യനുമായും സിംഹത്തെ കാണുന്നതു ഭഗവതിയുമായും ബന്ധപ്പെട്ട നേർച്ചകളുടെ ഓർ‌മപ്പെടുത്തലാണ് എന്നാണു പറയുന്നത്.

ശരീരത്തില്‍ യൂറിക് ആസിഡിന്റെ അളവ് കൂടുതലാണോ, ഈ ഭക്ഷണങ്ങള്‍ കഴിക്കരുത്

ഈ ഭക്ഷണങ്ങള്‍ നിങ്ങളെ സമ്മര്‍ദ്ദത്തിലാക്കും!

രാവിലെ വെറും വയറ്റില്‍ ഈന്തപ്പഴം കഴിക്കു, ഗുണങ്ങള്‍ നിരവധി

ഹൃദയാരോഗ്യവും മുട്ടയും തമ്മിലുള്ള അതിശയകരമായ ബന്ധം ഇതാണ്

രാത്രിയില്‍ അണ്ടര്‍വെയര്‍ ധരിക്കണോ? പോളിസ്റ്റര്‍ അണ്ടര്‍വെയര്‍ പ്രത്യുത്പാദനശേഷിയെ സാരമായി ബാധിക്കും; അറിഞ്ഞിരിക്കാം ഇക്കാര്യങ്ങള്‍

എല്ലാം കാണുക

ലക്ഷ്മി ദേവി അനുഗ്രഹിച്ച ജനനത്തിയതികള്‍; നിങ്ങളുടേത് ഇതില്‍ ഉണ്ടോ?

ഈ രാശിക്കാര്‍ എല്ലാ പരാജയങ്ങളെയും ഒരു തിരിച്ചുവരവാക്കി മാറ്റുന്നു

രാഹു-കേതു സംക്രമണം 2026: ഈ മൂന്ന് രാശിക്കാര്‍ക്കും 18 മാസത്തേക്ക് ഭാഗ്യം

സംഖ്യാശാസ്ത്രത്തിന് നമ്മുടെ ജീവിതത്തില്‍ ഒരു വലിയ പങ്കുണ്ട്; ഇക്കാര്യങ്ങള്‍ അറിയാമോ

Monthly Horoscope July 2026 : നിങ്ങളുടെ ജൂലൈ മാസം എങ്ങനെ, 12 രാശിക്കരുടെയും സമഗ്രമായ രാശിഫലം അറിയാം

അടുത്ത ലേഖനം
Show comments