Daily Horoscope
✕

ടി ഡി രാമകൃഷ്ണന് വയലാർ അവാർഡ്

ഈ വര്‍ഷത്തെ വയലാര്‍ അവാര്‍ഡ് പ്രഖ്യാപിച്ചു

Updated: ഞായര്‍, 8 ഒക്‌ടോബര്‍ 2017 (13:14 IST)
ഈ വര്‍ഷത്തെ വയലാര്‍ അവാര്‍ഡ് പ്രഖ്യാപിച്ചു. പ്രശസ്ത എഴുത്തുകാരന്‍ ടി ഡി രാമകൃഷ്ണനാണ് പുരസ്കാരത്തിനു അര്‍ഹനായത്. സുഗന്ധി എന്ന ആണ്ടാള്‍ ദേവനായകി എന്ന കൃതിയ്ക്കാണ് പുരസ്കാരം. ഒരു ലക്ഷം രൂപയും ശില്പവും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്‌കാരം. 2014 ലാണ് സുഗന്ധി എന്ന ആണ്ടാൾ ദേവനായകി പ്രസിദ്ധീകരിച്ചത് എറെ ചർച്ച ചയ്യപ്പെട്ട ഫ്രാൻസിസ് ഇട്ടിക്കോര എന്ന നോവലിന്റെ രചയിതാവുമാണ് ഇദ്ദേഹം. 
 
ഔദ്യോഗികജീവിതത്തിന്റെ ഏറിയ ഭാഗം തമിഴ്‌നാട്ടിൽ ചിലവഴിച്ച രാമകൃഷ്ണൻ തമിഴ് സാഹിത്യവുമായി ഗാഢബന്ധം പുലർത്തുന്ന വ്യക്തികൂടിയാണ്. തമിഴ്‌ സാഹിത്യരചനകളെ പരിഭാഷകളിലൂടെ മലയാളികൾക്ക് പരിചയപ്പെടുത്തുന്ന അദ്ദേഹം, മികച്ച തമിഴ്-മലയാള വിവർത്തകനുള്ള 2007-ലെ ഇ.കെ. ദിവാകരൻ പോറ്റി അവാർഡും "നല്ലി ദിശൈ എട്ടും" അവാർഡും നേടിയിട്ടുണ്ട്. ‘ആൽഫ’ എന്ന നോവലാണ്‌ അദ്ദേഹത്തിന്റെ മുൻപ് പ്രസിദ്ധീകരിച്ച പ്രധാന കൃതി.

'സ്വന്തം കുഴി തോണ്ടി, ഇനി നീ ജയിക്കില്ല'; കേട്ടാലറയ്ക്കുന്ന ഭാഷയിൽ ഉണ്ണിത്താനെതിരെ സൈബർ ആക്രമണം തുടർന്ന് ഷാഫി ഫാൻസ്

നോവിച്ചാൽ നോക്കിയിരിക്കില്ല, കണ്ണൂരും പാലക്കാടും ഷാഫി പറമ്പിലിനെ അനുകൂലിച്ച് ഫ്ലെക്സുകൾ

ചാണ്ടി ഉമ്മനെ മന്ത്രിയാക്കാൻ നീക്കങ്ങൾ; സതീശനെ പിന്തുണയ്ക്കുന്നതിലെ രാഷ്ട്രീയം

ബംഗ്ലാദേശിലേക്ക് മടങ്ങാൻ ഷെയ്ഖ് ഹസീന, മടക്കയാത്ര ഡിസംബർ 16ന്, വിമാനസൗകര്യം ഒരിക്കാർ സർക്കാരിനോട് ആവശ്യപ്പെട്ടു!

രാജ്‌മോഹനെ ഇറക്കിയത് സതീശൻ; ലക്ഷ്യം ഷാഫിയെ വെട്ടൽ

എല്ലാം കാണുക

ബിജെപി വന്നു, കോർപറേഷൻ നശിച്ചു; വെള്ളക്കെട്ടിന് കാരണം ഡ്രെയിനേജ് വൃത്തിയാക്കാത്തത് !

തിരുപ്പറങ്കുന്ദ്രം ദീപത്തൂണിൽ നാളെ വിളക്ക് തെളിക്കാൻ സുപ്രീം കോടതി ഉത്തരവ്; ക്ഷേത്ര ഭരണസമിതിയെ സസ്‌പെൻഡ് ചെയ്തു, സുരക്ഷ സി.ആർ.പി.എഫിന്

ന്യൂനമർദ്ദ പാത്തി, മറ്റന്നാൾ ചക്രവാതചുഴി; കേരളത്തിൽ മഴ തുടരും

'സ്വസ്ഥമായി ജീവിക്കാൻ മനുഷ്യർക്ക് അവകാശമുണ്ട്, ഭീഷണിയായ മൃഗങ്ങൾ മാറ്റപ്പെടുകയോ ഇല്ലാതാവുകയോ വേണം'; ചക്കക്കൊമ്പൻ വിഷയത്തിൽ മീനാക്ഷി

ലോക്സഭയിൽ തമിഴ്‌നാടിന് 7.2 ശതമാനം സീറ്റ് വിഹിതം ഉറപ്പ് നൽകിയാൽ മണ്ഡല പുനർനിർണ്ണയ ബില്ലിനെ പിന്തുണയ്ക്കും, ഡിഎംകെ യൂടേണോ?

അടുത്ത ലേഖനം
Show comments