Daily Horoscope
✕

ഉബര്‍ ആപ്പ് ഓഫ്ലൈനിലേക്ക്; കേരളത്തില്‍ നാളെ സൊമാറ്റോ, സ്വിഗ്ഗി, ആമസോണ്‍ ഡെലിവറികള്‍ ഉണ്ടാകില്ല

Updated: തിങ്കള്‍, 16 ഫെബ്രുവരി 2026 (21:34 IST)
തിരുവനന്തപുരം: സംസ്ഥാനത്തെ ഓണ്‍ലൈന്‍ ടാക്‌സി, ഗിഗ് തൊഴിലാളികള്‍ ചൊവ്വാഴ്ച മുതല്‍ അനിശ്ചിതകാല പണിമുടക്ക് നടത്തും. ഉബര്‍ ഉള്‍പ്പെടെയുള്ള പ്ലാറ്റ്ഫോമുകള്‍ ആരംഭിച്ച തൊഴിലാളി വിരുദ്ധ നയങ്ങള്‍ക്കെതിരെയാണ് പണിമുടക്ക്. ഇതിന്റെ ഭാഗമായി ഫെബ്രുവരി 17 മുതല്‍ 19 വരെ സംസ്ഥാനമൊട്ടാകെ ഉബര്‍ ആപ്പ് ഓഫ്ലൈനായിരിക്കും.
 
സംയുക്ത സമിതിയുടെ നേതൃത്വത്തില്‍ മൂന്ന് ദിവസത്തെ ആപ്പ് ബഹിഷ്‌കരണം പ്രഖ്യാപിച്ചിട്ടുണ്ട്. ഉബര്‍ ഡ്രൈവര്‍മാര്‍ക്ക് പുറമേ, സൊമാറ്റോ, സ്വിഗ്ഗി, ആമസോണ്‍ തൊഴിലാളികളും പണിമുടക്കില്‍ പങ്കെടുക്കുന്നുണ്ട്. പ്ലാറ്റ്ഫോമുകളില്‍ മിനിമം ടാക്‌സി നിരക്ക് ഉറപ്പാക്കുക, പ്രതിദിന സബ്സ്‌ക്രിപ്ഷന്‍ ഫീസ് 165 രൂപ കുറയ്ക്കുക, മുന്നറിയിപ്പില്ലാതെ അക്കൗണ്ടുകള്‍ ബ്ലോക്ക് ചെയ്യുന്നത് അവസാനിപ്പിക്കുക എന്നിവയാണ് പ്രതിഷേധക്കാരുടെ പ്രധാന ആവശ്യങ്ങള്‍.
 
പണിമുടക്കിന്റെ ഭാഗമായി നാളെ രാവിലെ 10 മണിക്ക് പാളയം മുതല്‍ സെക്രട്ടേറിയറ്റ് വരെ പ്രതിഷേധ റാലി സംഘടിപ്പിച്ചിട്ടുണ്ട്. എംഎല്‍എ പി.സി. വിഷ്ണുനാഥ് റാലി ഉദ്ഘാടനം ചെയ്യും.

'ശ്രമിച്ചത് വൻ കൊള്ളയ്ക്ക്'; സതീശനെതിരെ ജുഡീഷ്യൽ അന്വേഷണമോ? ആഞ്ഞടിച്ച് പിണറായി വിജയൻ

പ്രായപൂർത്തിയാകാത്തവർ ഡ്രൈവ് ചെയ്താൽ രക്ഷിതാക്കൾക്കെതിരെ കർശന നടപടി, ബസുകളുടെ സമയക്രമം മാറ്റുന്നതും പരിഗണനയിൽ - ഗതാഗതമന്ത്രി

ഇന്ത്യ മൊത്തം അലഞ്ഞാലും സായിയെ പോലെ ഒരു സീതയെ കണ്ടെത്താനാവില്ല, വിമർശനങ്ങളിൽ പിന്തുണയുമായി ധനുഷ്

ഇറാനുമായുള്ള യുദ്ധം സൈനികമായി അവസാനിച്ചുവെന്ന് ട്രംപ്, കരാർ സാധ്യത തുറക്കുന്നോ?

ഇസ്രായേലിൽ വോട്ടെണ്ണൽ പൂർത്തിയായി, നെതന്യാഹു പുറത്തേക്ക്: ഐസൻകോട്ട് - അറബ് പാർട്ടി സഖ്യത്തിന് സാധ്യത

എല്ലാം കാണുക

'ഒറ്റയാൾ ഭരണം, സഹികെട്ടു'; സതീശനെതിരെ വീണ്ടും പരാതിയുമായി അടൂർ പ്രകാശ്

'ഞാൻ ഒന്നും അറിയുന്നില്ല'; പൊട്ടിത്തെറിച്ച് സണ്ണി ജോസഫ്, ഒപ്പം കൂട്ടി വേണുഗോപാൽ

'ശ്രമിച്ചത് വൻ കൊള്ളയ്ക്ക്'; സതീശനെതിരെ ജുഡീഷ്യൽ അന്വേഷണമോ? ആഞ്ഞടിച്ച് പിണറായി വിജയൻ

ഇതെന്ത് എസ്ഐആർ?, യുപിയിൽ 1.27 കോടി ഹിന്ദുക്കളെ വെട്ടി, മുസ്ലീം വോട്ടർമാർ 1.65 ശതമാനം കൂടി, പരാതിയുമായി യോഗി ആദിത്യനാഥ്

യൂറോപ്പിലെ സൂപ്പർ മാർക്കറ്റുകളിലെ ഫ്രീസറുകൾ ഹാക്ക് ചെയ്തത് ഇറാൻ?, ഉപരോധം ഏർപ്പെടുത്തുമെന്ന് ഫ്രാൻസ്

അടുത്ത ലേഖനം
Show comments