Daily Horoscope
✕

കൊച്ചി നഗരമധ്യത്തിലെ ഓടയിൽ സ്ത്രീയുടെ മൃതദേഹം

Written By Sumeesh
Updated: വ്യാഴം, 9 ഓഗസ്റ്റ് 2018 (15:51 IST)
കൊച്ചി: നഗരത്തിലെ ഓടയിൽ സ്ത്രീയെ മരിച്ച നിലയിൽ കണ്ടെത്തി. വ്യാഴഴ്ച രാവിലയോടെ ബാനാർജി റോഡിൽ കണ്ണംകുന്നത്ത് ആശ്രമത്തിന് സമീപത്തുള്ള ഓടയിൽ നിന്നുമാണ് ആലപ്പുഴ സ്വദേശി 44 കാരിയായ ശൈലജയുടെ മൃതദേഹം കണ്ടെത്തിയത്. 
 
സംഭവത്തിൽ സ്ത്രിയുടെ കൂടെയുണ്ടായിരുന്ന ആളെ പൊലീസ് ചോദ്യം ചെയ്തു വരികയാണ്. മാസങ്ങളായി കൊച്ചി നഗരത്തിൽ അലഞ്ഞു തിരിഞ്ഞു നടക്കുകയായിരുന്നു ഇവർ എന്ന് പൊലീ‍സ് വ്യക്തമാക്കി. കൊച്ചി സെൻ‌ട്രൽ പൊലിസ് സ്റ്റേഷന്റെ നേതൃത്വത്തിൽ ഇൻ‌ക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി മൃതദേഹം പോസ്റ്റ്മോർട്ടത്തിനു വേണ്ടി മാറ്റിയിരിക്കുകയാണ്.  
 
മൃതദേഹം കണ്ടെത്തിയ ഭാഗത്ത് മാസങ്ങളായി ഓടയുടെ സ്ലാബ് തകർന്ന് കിടക്കുകയാണ്. സ്ലാബ് തകർന്ന് ഓടയിൽ കാലു വഴുതി വീണതാണെന്നാണ് സ്ത്രീക്കൊപ്പമുണ്ടായിരുന്ന ആൾ പൊലീസിനു മൊഴി നൽകിയിരിക്കുന്നത്. 

ചാണ്ടി ഉമ്മനെ മന്ത്രിയാക്കാൻ നീക്കങ്ങൾ; സതീശനെ പിന്തുണയ്ക്കുന്നതിലെ രാഷ്ട്രീയം

ബംഗ്ലാദേശിലേക്ക് മടങ്ങാൻ ഷെയ്ഖ് ഹസീന, മടക്കയാത്ര ഡിസംബർ 16ന്, വിമാനസൗകര്യം ഒരിക്കാർ സർക്കാരിനോട് ആവശ്യപ്പെട്ടു!

രാജ്‌മോഹനെ ഇറക്കിയത് സതീശൻ; ലക്ഷ്യം ഷാഫിയെ വെട്ടൽ

കോൺഗ്രസാണ് ഭരിക്കുന്നതെങ്കിൽ ഒരു ഇന്ത്യൻ പ്രധാനമന്ത്രിയും ചിത്രത്തിൽ ഉണ്ടായേനെ, മോദിയെ പരിഹസിച്ച് രാഹുൽ ഗാന്ധി, തിരിച്ചടിച്ച് എസ് ജയശങ്കർ

തൃശൂർ കോലഴി പഞ്ചായത്തിൽ തെരുവുനായയുടെ പരാക്രമം; പത്തിലധികം പേർക്ക് കടിയേറ്റു, നായയെ ചത്തനിലയിൽ കണ്ടെത്തി

എല്ലാം കാണുക

ആൺസുഹൃത്തിന്റെ മരണത്തിനു പിന്നാലെ പെൺകുട്ടി ആത്മഹത്യ ചെയ്തു

സൗരോർജ ഉപഭോക്താക്കൾക്ക് പുതിയ നിയന്ത്രണങ്ങൾ: ലാഭം കുറയും, പ്രത്യേക ചാർജ് ചുമത്താൻ റെഗുലേറ്ററി കമ്മീഷനുകൾക്ക് അധികാരം

കിഴക്കൻ കാറ്റും ന്യൂനമർദ്ദ പാത്തിയും; തിമിർത്ത് പെയ്യുന്നു മഴ

മുഖ്യമന്ത്രിയുടെ കൊലവിളി പ്രസംഗം; എസ്.എഫ്.ഐ പരാതി നൽകി

തേർഡ് പാർട്ടി ഇൻഷുറൻസില്ലെങ്കിൽ ഇനി പെട്രോളും ഡീസലുമില്ല, ആദ്യഘട്ടം നടപ്പിലാക്കുക യുപിയിലും ഹരിയാനയിലും

അടുത്ത ലേഖനം
Show comments