Daily Horoscope
✕

കളി ജയിച്ചാലും തോറ്റാലും സ്വന്തം റൺസ് മുഖ്യം: കെ എൽ രാഹുലിനെതിരെ വിമർശനം

Updated: വെള്ളി, 9 ഒക്‌ടോബര്‍ 2020 (14:44 IST)
സൺറൈസേഴ്‌സ് ഹൈദരാബാദിനെതിരെ തോൽവി വഴങ്ങിയതോടെ നായകൻ കെഎൽ രാഹുലിനെതിരെയുള്ള വിമർശനങ്ങൾ ശക്തമാകുന്നു. ഐപിഎല്ലിൽ ഈ സീസണിൽ ഏറ്റവുമധികം റൺസുകൾ കണ്ടെത്തിയ താരമാണെങ്കിൽ കൂടിയും കരുതലോടെ വിക്കറ്റ് നഷ്ടപ്പെടുത്താതെ കളിക്കുക മാത്രമാണ് രാഹുൽ ചെയ്യുന്നതെന്നും ടീമിനെ വിജയിപ്പിക്കാനായി യാതൊന്നും ചെയ്യുന്നില്ലെന്നും ആരാധകർ പറയുന്നു.
 
ഐപിഎല്ലിൽ 136.68 ആണ് രാഹുലിന്റെ സ്ട്രൈക്ക് റേറ്റ്. എന്നാൽ പവർ പ്ലേയിൽ ഇത് 113.3 ആണ്. കരുതലോടെ വിക്കറ്റ് നഷ്ടപ്പെടാതെ കളിച്ച് നല്ല സ്കോറിലെത്തുമ്പോൾ തകർത്തടിക്കുകയും ചെയ്യുന്നതാണ് രാഹുലിന്റെ നിലവിലെ കളിശൈലി. ഇന്നലെ സൺറൈസേഴ്‌സ് ഹൈദരാബാദിനെതിരെ പുറത്താകുമ്പോൾ 16 പന്തിൽ 11 റൺസ് മാത്രമായിരുന്നു രാഹുലിന്റെ സമ്പാദ്യം. രാഹുൽ വലിയ സ്കോറുകൾ കണ്ടെത്താത്ത മത്സരങ്ങളിൽ ഇത്തരത്തിൽ അമിതമായി ബോളുകൾ ചിലവാക്കുന്നത് ടീമിന് തന്നെ തിരിച്ചടിയാണെന്നാണ് വിലയിരുത്തപ്പെടുന്നത്.
 
നിലവിൽ സീസണിൽ 62.60 ബാറ്റിങ് ശരാശരിയിൽ 313 റൺസാണ് രാഹുൽ നേടിയത്. ബാംഗ്ലൂരിനെതിരെ 132 റൺസ് നേടി വലിയ കൈയ്യടിയും സീസണിൽ രാഹുൽ സ്വന്തമാക്കിയിരുന്നു.

നെറ്റ്‌സില്‍ വൈഭവ് മോന്‍ അടിയോടടി, സഞ്ജുവിന്റെ ദിവസങ്ങള്‍ എണ്ണപ്പെട്ടോ?

ഒരൊറ്റ സെഞ്ചുറി, റാങ്കിങ്ങിൽ അടിച്ചുകയറി ശ്രേയസ്: ആദ്യ പത്തിൽ, സഞ്ജുവെല്ലാം ഏറെ പിന്നിൽ

ഐപിഎല്‍ കഴിഞ്ഞതും അവനെ ടീമില്‍ എടുക്കണമായിരുന്നു, ഭുവനേശ്വര്‍ കുമാറിന്റെ തിരിച്ചുവരവില്‍ സഞ്ജയ് മഞ്ജരേക്കര്‍

India vs West Indies, 2nd ODI: ഇന്ത്യ vs വെസ്റ്റ് ഇൻഡീസ് രണ്ടാം ഏകദിനം ഇന്ന്

Kerala Blasters : കപ്പടിക്കും, കലിപ്പടക്കും; കേരള ബ്ലാസ്റ്റേഴ്സിന് ഇനി പുതിയ ഉടമകൾ

എല്ലാം കാണുക

ഡർബനിൽ ഓസ്‌ട്രേലിയയ്ക്ക് അടിതെറ്റുന്നു; കളി പിടിക്കാൻ ദക്ഷിണാഫ്രിക്ക

India vs West Indies, 2nd T20I: 'ഇതൊക്കെ ചെറുത്'; ഇന്ത്യൻ ബൗളർമാരെ പഞ്ഞിക്കിട്ട് വെസ്റ്റ് ഇൻഡീസ്

സഞ്ജുവിന് അർധ സെഞ്ചുറി

India vs West Indies, 2nd T20I: ഇന്ത്യക്ക് ടോസ് നഷ്ടമായി, ആദ്യം ബാറ്റ് ചെയ്യും

ഇത്തവണ അൽ- ബ്ലാസ്റ്റേഴ്സ്: ഐഎസ്എൽ മത്സരങ്ങൾക്ക് നാളെ തുടക്കം, യൂട്യൂബിലും കളി കാണാം

അടുത്ത ലേഖനം
Show comments