Daily Horoscope
✕

സെക്‌സിനിടെ മൂത്രമൊഴിക്കാന്‍ തോന്നുന്നത് എന്തെങ്കിലും ആരോഗ്യപ്രശ്‌നമാണോ? അറിഞ്ഞിരിക്കാം ഇക്കാര്യങ്ങള്‍

സെക്‌സിനിടെ മൂത്രമൊഴിക്കാന്‍ തോന്നുന്നത് ലൈംഗികബന്ധത്തിന്റെ സുഖവും ഒഴുക്കും നഷ്ടപ്പെടുത്തുന്നതാണ്

Updated: ശനി, 17 സെപ്‌റ്റംബര്‍ 2022 (13:05 IST)
സെക്സിനിടെ മൂത്രമൊഴിക്കാന്‍ തോന്നുന്നത് സ്വാഭാവികമായ കാര്യമാണ്. സ്ത്രീകളിലാണ് ഇത് കൂടുതലായി കാണപ്പെടുന്നത്. സെക്സിനിടയിലെ മൂത്രശങ്ക പിടിച്ചുനിര്‍ത്താന്‍ പുരുഷന്‍മാര്‍ക്ക് ഒരുപരിധി വരെ സാധിക്കുമെന്നാണ് പഠനം. എന്നാല്‍, സ്ത്രീകളില്‍ അങ്ങനെയല്ല. സെക്സിനിടെ മൂത്രമൊഴിക്കാന്‍ തോന്നുന്നതില്‍ ആശങ്ക വേണ്ട എന്നാണ് ആരോഗ്യവിദഗ്ധര്‍ പറയുന്നത്. 60 ശതമാനം സ്ത്രീകളിലും ഇത്തരത്തില്‍ സെക്സിനിടെ മൂത്രശങ്ക ഉണ്ടാകാറുണ്ടെന്നാണ് പഠനം. 
 
എങ്കിലും സെക്‌സിനിടെ മൂത്രമൊഴിക്കാന്‍ തോന്നുന്നത് ലൈംഗികബന്ധത്തിന്റെ സുഖവും ഒഴുക്കും നഷ്ടപ്പെടുത്തുന്നതാണ്. അതുകൊണ്ട് സെക്‌സിനിടെയുള്ള മൂത്രശങ്കയെ പ്രതിരോധിക്കാന്‍ ചില കുറുക്കുവഴികള്‍ പരീക്ഷിക്കാവുന്നതാണ്. 
 
ലൈംഗികബന്ധത്തിനു അരമണിക്കൂര്‍ മുന്‍പ് തന്നെ മൂത്രമൊഴിച്ച് മൂത്രസഞ്ചിയുടെ മര്‍ദ്ദം കുറയ്ക്കുക. മൂത്രസഞ്ചിയില്‍ അധിക മര്‍ദ്ദം ഉണ്ടാക്കുന്ന രീതിയിലുള്ള ലൈംഗിക പൊസിഷനുകള്‍ ഒഴിവാക്കാം. സെക്‌സിന് മുന്‍പ് കാപ്പി, ശീതള പാനീയങ്ങള്‍, ആല്‍ക്കഹോള്‍ എന്നിവ ഒഴിവാക്കുക. അമിത വണ്ണമുള്ളവരാണെങ്കില്‍ തടി കുറയ്ക്കുക. ഈ കുറുക്കുവഴികളെല്ലാം പരീക്ഷിച്ചാല്‍ ലൈംഗികബന്ധത്തിനിടെയുള്ള മൂത്രശങ്ക ഒഴിവാക്കാന്‍ സാധിക്കുമെന്നാണ് ആരോഗ്യവിദഗ്ധര്‍ പറയുന്നത്. 
 
 
 
 

സങ്കീർണമായ ഹൃദയശസ്ത്രക്രിയയിലൂടെ ഒരുവയസ്സുകാരിയ്ക്ക് പുതുജീവൻ; ഗെറ്റോ കിഡ്‌സിലൂടെ ലോകമെങ്ങും നിറഞ്ഞ് കേരളവും രാജഗിരി ആശുപത്രിയും

ഇപ്പോഴാണ് മനസ് ശാന്തമായത്; ബിജെപിയെ പൂർണമായി തള്ളി പത്മജ

എന്താണ് സിറാജ് ടീമിലില്ലാത്തത്, എന്നാണ് അവൻ മോശമായി കളിച്ചത്: ടീം സെലക്ഷനെ രൂക്ഷമായി വിമർശിച്ച് ഗവാസ്കർ

ഷൂട്ടിംഗ് താരം വിദർശ കെ. വിനോദിന് സർക്കാർ ജോലി; കായിക ഡയറക്ടറേറ്റിൽ അസിസ്റ്റന്റ് ഡയറക്ടറായി നിയമനം

ഫോൺ നമ്പർ ആര് കാണണം? സ്വകാര്യത ശക്തമാക്കാൻ പുതിയ ഫീച്ചറുമായി വാട്സ്ആപ്പ്

എല്ലാം കാണുക

നിങ്ങൾ ചായ തിളപ്പിച്ചിരുന്നത് തെറ്റായ രീതിയിൽ ആണ് !

മൂത്രത്തിന്റെ നിറത്തിലുണ്ട് കരൾ രോഗത്തിന്റെ ലക്ഷണങ്ങൾ; നിസാരമായി കാണരുത്

ഉറങ്ങുമ്പോൾ ചെവികൾ അടയ്ക്കാറുണ്ടോ?

ചെറുപ്പക്കാർ പ്രമേഹ പരിശോധന നടത്തേണ്ട ആവശ്യമുണ്ടോ?

ബിരിയാണി പ്രേമികൾ ഇക്കാര്യം അറിഞ്ഞിരിക്കണം !

അടുത്ത ലേഖനം
Show comments