വെബ്ദുനിയ ലേഖകൻ|
Last Updated:
തിങ്കള്‍, 17 ഓഗസ്റ്റ് 2020 (13:19 IST)
ബെര്‍ലിന്‍: ഇലക്ട്രിക് കാറുകളുടെ യുഗത്തലേയ്ക്കാണ് നമ്മൾ കടക്കുന്നത്. എല്ലാ കാർ നിർമ്മാതാക്കളും ഇലക്ട്രിക് കാർ നിർമ്മാണ രംഗത്തേയ്ക്ക് തിരിഞ്ഞു കഴിഞ്ഞു. ഇലക്ട്രിക് വാഹനങ്ങൾ മാത്രം നിർമ്മിയ്ക്കുന്ന കമ്പനികളും സജീവമാണ്, ഇലക്ട്രിക് വാഹനങ്ങളിൽ ആരാണ് കേമൻ എന്ന് കാട്ടുന്നതിനുള്ള മത്സരങ്ങലും ആരംഭിച്ച് കഴിഞ്ഞു. ഇപ്പോഴിതാ ഒറ്റ ചാർജിൽ 1000 കിലോമീറ്റർ സഞ്ചരിച്ച് എതിരാളികളെ അമ്പരപ്പിച്ചിരിയ്ക്കുകയാണ് ഹ്യൂണ്ടായിയുടെ കോന ഇൽകട്രിക് എസ്‌യുവി.
നോർത്തീസ്റ്റ് ജര്‍മനിയിലെ റേസിങ് സര്‍ക്യൂട്ടില്‍ മൂന്ന് ദിവസം നടത്തിയ പരീക്ഷണയോട്ടത്തിലാണ് മൂന്ന് കോന എസ്‌യുവികള്‍ ഈ നേട്ടം കൈവരിച്ചത്. ഒറ്റ തവണ ചാർജ് ചെയ്ത ഈ മൂന്ന് കാറുകളും യഥാക്രമം 1018.7, 1024.1, 1026 കിലോമീറ്റര്‍ ഓടി. മോഡിഫൈ ചെയ്യാത്ത ഫാക്ടറി സ്പെക് മൊഡലുകളാണ് ഈ ടെസ്റ്റിങിനായി ഉപയോഗിച്ചത്. മാത്രമല്ല പരമാവധി മൈലേജ് ലഭിക്കുന്നതിന് എസിയും എന്റര്‍ടെയ്ന്‍മെന്റ് സിസ്റ്റങ്ങളും പൂർണമായും വിച്ഛേദിച്ചിരുന്നു ഡിആർഎൽ മാത്രമാണ് ഓണാക്കിയിരുന്നത്. 30 കിലോമീറ്റര്‍ വേഗതയിലായിരുന്നു വാഹനത്തിന്റെ സഞ്ചാരം.