Daily Horoscope
✕

പതിവായി തലവേദന, ഇടയ്ക്കിടെ നെഞ്ചെരിച്ചില്‍; ഈ ലക്ഷണങ്ങളെ നിസാരമായി കാണരുത്

തുടര്‍ച്ചയായി തലവേദന അനുഭവപ്പെടുന്നത് രക്തസമ്മര്‍ദ്ദത്തിന്റെ ലക്ഷണമാകാം

Updated: വ്യാഴം, 8 ഓഗസ്റ്റ് 2024 (13:28 IST)
ജീവന് വരെ ഭീഷണിയാകുന്ന അവസ്ഥയാണ് ഉയര്‍ന്ന രക്ത സമ്മര്‍ദ്ദം. രക്ത ധമനികളുടെ ഭിത്തികളില്‍ രക്തം ചെലുത്തുന്ന മര്‍ദമാണ് ഇത്. ആരോഗ്യവാനായ ഒരാളില്‍ 120/80 മി.മീറ്റര്‍ മെര്‍ക്കുറി ആയിരിക്കും രക്ത സമ്മര്‍ദ്ദം. രക്തസമ്മര്‍ദ്ദം 140/90 നു മുകളിലായാല്‍ അതിനെ രക്താതിമര്‍ദ്ദം എന്നറിയപ്പെടും. 
 
മദ്യപാനം, മാനസിക സമ്മര്‍ദ്ദം, അമിതമായ ഉപ്പിന്റെ ഉപയോഗം, അമിതവണ്ണം, പുകവലി എന്നിവ രക്തസമ്മര്‍ദ്ദം വര്‍ധിപ്പിക്കുന്നു. രക്തസമ്മര്‍ദ്ദം മൂലം ഹൃദയാഘാതം, സ്ട്രോക്ക്, വൃക്ക തകരാര്‍ പോലെയുള്ള പ്രശ്നങ്ങളും ഉണ്ടാകുന്നു.
 
തുടര്‍ച്ചയായി തലവേദന അനുഭവപ്പെടുന്നത് രക്തസമ്മര്‍ദ്ദത്തിന്റെ ലക്ഷണമാകാം. ഇത്തരക്കാരില്‍ അതിരാവിലെ തന്നെ തലവേദന അനുഭവപ്പെടും. നെഞ്ചുവേദനയും രക്തസമ്മര്‍ദ്ദവുമായി ബന്ധപ്പെട്ട് ഉണ്ടാകാം. ഹൃദയമിടിപ്പിന്റെ താളം അസാധാരണമായ നിലയില്‍ എത്തുന്നതും ശ്രദ്ധിക്കണം. 
 
ഉയര്‍ന്ന രക്തസമ്മര്‍ദ്ദം മൂലം കാലുകളിലേക്കും കൈകളിലേക്കുമുള്ള രക്തപ്രവാഹം തടസപ്പെടാന്‍ സാധ്യതയുണ്ട്. അങ്ങനെ വന്നാല്‍ നടക്കുമ്പോള്‍ കാലുവേദന, കൈക്കാലുകള്‍ തണുക്കുക എന്നീ ലക്ഷണങ്ങള്‍ കാണിക്കും. കാല്‍പ്പത്തിക്ക് ചുവപ്പോ നീലയോ നിറം, കാലുകളില്‍ മരവിപ്പ്, കാലുകളില്‍ രോമം കൊഴിഞ്ഞു പോകല്‍ എന്നിവയും രക്തസമ്മര്‍ദ്ദത്തിന്റെ ലക്ഷണമാകും. 
 
മൂക്കില്‍ നിന്ന് രക്തസ്രാവം, കാഴ്ച മങ്ങല്‍, തലകറക്കം, ഛര്‍ദി എന്നിവയും ഉയര്‍ന്ന രക്ത സമ്മര്‍ദ്ദത്തിന്റെ ലക്ഷണങ്ങളാണ്. രക്തസമ്മര്‍ദ്ദം കൂടുമ്പോള്‍ ശ്വാസമെടുക്കാന്‍ ബുദ്ധിമുട്ട് അനുഭവപ്പെടും. ചിലരില്‍ അമിതമായ ഉത്കണ്ഠയും ശരീര ക്ഷീണവും രക്തസമ്മര്‍ദ്ദം കൂടുന്നതിന്റെ ഭാഗമായി കാണപ്പെടുന്നു. 
 
 

ഫോൺ നമ്പർ ആര് കാണണം? സ്വകാര്യത ശക്തമാക്കാൻ പുതിയ ഫീച്ചറുമായി വാട്സ്ആപ്പ്

13 വർഷത്തെ ദാമ്പത്യത്തിന് വിരാമം; പവൻ കല്ല്യാണും ഭാര്യ അന്ന കൊനിഡെലയും വേർപിരിയുന്നു

നരൻ, പുലിമുരുകൻ, പോക്കിരിരാജ, രാമലീല; പ്രശസ്ത ഛായാഗ്രാഹകൻ ഷാജി കുമാർ അന്തരിച്ചു

വിനീഷ്യസ് പുറത്തേക്കോ, റയലിന്റെ സ്റ്റാര്‍ട്ടിംഗ് ഇലവനില്‍ ഇടമില്ല, മൗറീഞ്ഞോ കൈവിട്ടേക്കും

മട്ടാഞ്ചേരിയിലെ ഗ്യാങ്, തലവൻ മമ്മൂട്ടി; വില്ലൻ ആസിഫോ?

എല്ലാം കാണുക

മൂത്രത്തിന്റെ നിറത്തിലുണ്ട് കരൾ രോഗത്തിന്റെ ലക്ഷണങ്ങൾ; നിസാരമായി കാണരുത്

ഉറങ്ങുമ്പോൾ ചെവികൾ അടയ്ക്കാറുണ്ടോ?

ചെറുപ്പക്കാർ പ്രമേഹ പരിശോധന നടത്തേണ്ട ആവശ്യമുണ്ടോ?

ബിരിയാണി പ്രേമികൾ ഇക്കാര്യം അറിഞ്ഞിരിക്കണം !

സവാള മുറിച്ച ശേഷം ഫ്രിഡ്ജിൽ സൂക്ഷിക്കുന്ന ശീലമുണ്ടോ? ഇക്കാര്യങ്ങൾ ശ്രദ്ധിക്കുക

അടുത്ത ലേഖനം
Show comments