Daily Horoscope
✕

ആറുമണിക്ക് കാണാം, ഇലവീഴാപൂഞ്ചിറ റിലീസിന് മൂന്നുനാള്‍ കൂടി, ടീസര്‍

Updated: ചൊവ്വ, 12 ജൂലൈ 2022 (15:18 IST)
സൗബിന്‍ ഷാഹിര്‍ നായകനാവുന്ന പുതിയ ചിത്രം ഇലവീഴാപൂഞ്ചിറ ജൂലൈ 15ന് പ്രദര്‍ശനത്തിലെത്തും. റിലീസിന് ഇനി മൂന്ന് ദിവസം കൂടി മാത്രം. പുതിയ ടീസര്‍ ഇന്ന് വൈകുന്നേരം 6 മണിക്ക് പുറത്തുവരും.
ജോസഫ്, നായാട്ട് തുടങ്ങിയ ചിത്രങ്ങളുടെ തിരക്കഥാകൃത്ത് കൂടിയായ ഷാഹി കബീര്‍ ആദ്യമായി സംവിധാനം ചെയ്യുന്ന സിനിമയില്‍ സൗബിന്‍ പോലീസ് വേഷത്തില്‍ എത്തുന്നു.
 
വിഷ്വലുകള്‍ പോലെ തന്നെ ശബ്ദത്തിനും പ്രാധാന്യം നല്‍കുന്നു ഇലവീഴാപൂഞ്ചിറ. ട്രെയിലര്‍ കാണാം.
 
സുധി കോപ്പ, ജൂഡ് ആന്റണി ജോസഫ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. പോലീസ് സ്റ്റോറി ആണ് സിനിമ പറയാന്‍ പോകുന്നത്. ആദ്യമായി ഡോള്‍ബി വിഷന്‍ 4 കെ എച്ച്ഡിആറില്‍ റിലീസിന് എത്തുന്ന ചിത്രം കൂടിയാണിത്. 
 
നിതീഷ് എഴുതിയ കഥയ്ക്ക് നിതീഷും ഷാജി മാറാടും ചേര്‍ന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്.
 
 അണ്‍ടോള്‍ഡിന്റെ ബാനറില്‍ വിഷ്ണു വേണു നിര്‍മ്മിക്കുന്നു.മനീഷ് മാധവന്‍ ഛായാഗ്രഹണവും കിരണ്‍ ദാസ് എഡിറ്റിങ്ങും നിര്‍വഹിക്കുന്നു.
  
 
 

നായകന്റെ ഭാര്യയ്ക്ക് എന്നെ ഇഷ്ടമായില്ല, അങ്ങനെ നഷ്ടപ്പെട്ട സിനിമയുണ്ട്: താപ്‌സി പന്നു

നയൻതാര-കവിൻ ചിത്രം 'ഹായ്' ഒ.ടി.ടിയിലേക്ക്: റിലീസ് തീയതി പുറത്ത്

ദയ്റ മലയാളത്തിലും എത്തുന്നു, കരീന കപൂറിന് ശബ്ദം നൽകാൻ പാർവതി തിരുവോത്ത്

Bethlehem Kudumba Unit: മമ്മൂട്ടിക്കില്ലാത്ത ആ നേട്ടവും നിവിൻ പോളി തൂക്കി; ബെത്‌ലഹേം കുടുംബ യൂണിറ്റ് കുതിക്കുന്നു

ആഹാ... അഹാന - നിമിഷ് വിവാഹം സെപ്റ്റംബർ 13നോ, സോഷ്യൽ മീഡിയയിലെ കമൻ്റ് മുക്കി അഹാന

എല്ലാം കാണുക

ഡോക്ടറും എന്‍ജിനീയറുമാണെന്ന് തെറ്റിദ്ധരിപ്പിച്ച് വിവാഹത്തട്ടിപ്പിലൂടെ നൂറോളം സ്ത്രീകളെ കബളിപ്പിച്ച മലയാളി പിടിയില്‍

'ഈച്ചയെ കൊല്ലാന്‍ ചുറ്റികയോ?' പാറ്റാ പാര്‍ട്ടി പ്രതിഷേധത്തിന് മുന്നോടിയായി ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളില്‍ കേന്ദ്രത്തോട് സുപ്രീം കോടതിയുടെ ചോദ്യം

കുട്ടികൾ മാത്രമല്ല അധ്യാപകരും മാതാപിതാക്കളും പഠിക്കണം; വിദ്യാഭ്യാസ രീതിയുടെ മുഖം മിനുക്കുന്ന 'റിസോഴ്സിയോ'

എന്താണ് കോൺഗ്രസെ ഇത്.., വിവരാവകാശ നിയമപ്രകാരം അപേക്ഷ നൽകുന്നവരെ നിരീക്ഷിക്കാൻ കൊച്ചി കോർപ്പറേഷൻ തീരുമാനം!

'സൂപ്പർ എൽ നിനോ' ഡിസംബറിൽ കടുക്കും 2027 ഫെബ്രുവരി വരെ തുടരുമെന്ന് ഐക്യരാഷ്ട്രസഭ

അടുത്ത ലേഖനം
Show comments