Daily Horoscope
✕

ജയിലിൽ കിടക്കാൻ മോഹം; കോഴിക്കോട് യുവാവ് അജ്ഞാതനെ കുത്തിക്കൊന്നു

ഇയാള്‍ക്ക് മാനസിക രോഗം ഉണ്ടെന്നു പൊലീസ് സംശയിക്കുന്നു.

Updated: ഞായര്‍, 21 ഏപ്രില്‍ 2019 (10:38 IST)
ജയിലില്‍ കിടക്കാന്‍ മോഹമാണെന്നു പറഞ്ഞ് കോഴിക്കോട് സിറ്റി പൊലീസ് കമ്മിഷണര്‍ ഓഫിസിനു മുന്നില്‍ വച്ച് യുവാവ് അജ്ഞാതനെ കുത്തിക്കൊന്നു. കൊല നടത്തിയശേഷം കുത്തിയ കത്തിയുമായി പ്രതി കമ്മീഷണർ ഓഫസിലേക്ക് കയറി ചെന്നു വിവരം പറയുകയായിരുന്നു. പൊലീസുകാര്‍ പുറത്തിങ്ങി നോക്കുമ്പോള്‍ കഴുത്തിനു കുത്തേറ്റ നിലയില്‍ ഒരാളെ കാണുകയുണ്ടായി. ഇയാളെ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല. ഇതരസംസ്ഥാന തൊഴിലാളിയാണ് കൊല്ലപ്പെട്ടതെന്നു കരുതുന്നു.
 
പ്രബിന്‍ ദാസ് എന്നയാളാണ് പ്രതി. ഇയാള്‍ക്ക് മാനസിക രോഗം ഉണ്ടെന്നു പൊലീസ് സംശയിക്കുന്നു. തനിക്ക് ജയിലില്‍ കിടക്കാന്‍ ആഗ്രഹമുണ്ടെന്നും അതുകൊണ്ടാണ് കൊലപാതകം നടത്തിയതെന്നും കൊല്ലനായി യാചകരെയോ അനാഥരെയോ തേടി നടക്കുകയായിരുന്നുവെന്നും പ്രതി പൊലീസിനോട് പറഞ്ഞു. മാനാഞ്ചിറയ്ക്ക് സമീപത്തെ ഫുട്പാത്തില്‍ വച്ചാണ് പ്രബിന്‍ ദാസ് കുത്തിയതെന്നും വിവരമുണ്ട്. കൊല്ലപ്പെട്ടയാള്‍ തമിഴ്‌നാട് സ്വദേശിയാണോ എന്നൊരു സംശയവുമുണ്ട്. ഇയാളുടെ കൈവശം ഉണ്ടായിരുന്ന കവറില്‍ തമിഴിലുള്ള ചില കടലാസുകള്‍ കണ്ടെത്തിയതാണ് ഇങ്ങനെയൊരു സംശയത്തിനു കാരണം.

ചാണ്ടി ഉമ്മനെ മന്ത്രിയാക്കാൻ നീക്കങ്ങൾ; സതീശനെ പിന്തുണയ്ക്കുന്നതിലെ രാഷ്ട്രീയം

ബംഗ്ലാദേശിലേക്ക് മടങ്ങാൻ ഷെയ്ഖ് ഹസീന, മടക്കയാത്ര ഡിസംബർ 16ന്, വിമാനസൗകര്യം ഒരിക്കാർ സർക്കാരിനോട് ആവശ്യപ്പെട്ടു!

രാജ്‌മോഹനെ ഇറക്കിയത് സതീശൻ; ലക്ഷ്യം ഷാഫിയെ വെട്ടൽ

കോൺഗ്രസാണ് ഭരിക്കുന്നതെങ്കിൽ ഒരു ഇന്ത്യൻ പ്രധാനമന്ത്രിയും ചിത്രത്തിൽ ഉണ്ടായേനെ, മോദിയെ പരിഹസിച്ച് രാഹുൽ ഗാന്ധി, തിരിച്ചടിച്ച് എസ് ജയശങ്കർ

തൃശൂർ കോലഴി പഞ്ചായത്തിൽ തെരുവുനായയുടെ പരാക്രമം; പത്തിലധികം പേർക്ക് കടിയേറ്റു, നായയെ ചത്തനിലയിൽ കണ്ടെത്തി

എല്ലാം കാണുക

സ്ത്രീകൾക്ക് 40,000 രൂപ വാർഷിക പെൻഷൻ, 300 യൂണിറ്റ് വൈദ്യുതി സൗജന്യം, വിദ്യാർഥികൾക്ക് സൗജന്യ മെട്രോ യാത്ര: ജൻ -മൻ പ്രകടനപത്രികയുമായി സമാജ്‌വാദി പാർട്ടി

നിങ്ങൾ പൊരുതുന്നത് ഞങ്ങൾക്കെതിരെയാണോ?, യുപി സീറ്റ് വിഭജനത്തിൽ കോൺഗ്രസിന് അതൃപ്തി, സഖ്യം തെറ്റി പിരിഞ്ഞെന്ന് യോഗി ആദിത്യനാഥ്

'രോഗിക്ക് ബൈസ്റ്റാൻഡർ ഇല്ലായിരുന്നു'; മൃതദേഹം 36 മണിക്കൂർ മെഡിക്കൽ കോളേജ് ടോയ്‌ലറ്റിൽ കിടന്നതിനെ നിസാരവത്കരിച്ച് ആരോഗ്യമന്ത്രി

Kerala Weather: 'അന്തരീക്ഷത്തിന്റെ മട്ടും ഭാവവും മാറുന്നത് കണ്ടില്ലേ'; സംസ്ഥാനത്ത് ആശ്വാസമായി മഴ, ഏഴിടത്ത് യെല്ലോ അലർട്ട്

പുറത്തിറങ്ങാതെ ഷാഫി; എന്തും പറയാൻ തയ്യാറായി ഉണ്ണിത്താൻ, വേണുഗോപാലിനെ സതീശൻ വെട്ടുന്നു

അടുത്ത ലേഖനം
Show comments