Daily Horoscope
✕

Sanju Samson: ഇന്നലെ വന്ന തിലക് വര്‍മ വരെ സെന്‍സിബിള്‍ ആയി കളിക്കുന്നു, സഞ്ജു ഇപ്പോഴും പഴയ പല്ലവി തന്നെ; ഇനി എന്ന് നേരെയാകുമെന്ന് ആരാധകര്‍

ഇന്നലെ വന്ന തിലക് വര്‍മയ്ക്ക് വരെ സഞ്ജുവിനേക്കാള്‍ ഉത്തരവാദിത്ത ബോധമുണ്ട്

Updated: തിങ്കള്‍, 7 ഓഗസ്റ്റ് 2023 (09:58 IST)
Sanju Samson: വെസ്റ്റ് ഇന്‍ഡീസിനെതിരായ രണ്ടാം ട്വന്റി 20 മത്സരത്തില്‍ ഇന്ത്യ തോറ്റതിനു പിന്നാലെ കൂടുതല്‍ വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങി മലയാളി താരം സഞ്ജു സാംസണ്‍. നിര്‍ണായക സമയത്ത് ബാറ്റ് ചെയ്യാനെത്തിയ സഞ്ജുവിന് ടീമിനായി ഒന്നും ചെയ്യാന്‍ സാധിച്ചില്ലെന്നാണ് ആരാധകരുടെ അഭിപ്രായം. ഒന്ന് ശ്രദ്ധിച്ചു കളിച്ചിരുന്നെങ്കില്‍ ഇന്ത്യയുടെ ടോപ് സ്‌കോറര്‍ ആകാന്‍ വരെ സഞ്ജുവിന് അവസരം ലഭിക്കുമായിരുന്നു എന്നാണ് ആരാധകര്‍ പറയുന്നത്. 
 
ഇന്നലെ വന്ന തിലക് വര്‍മയ്ക്ക് വരെ സഞ്ജുവിനേക്കാള്‍ ഉത്തരവാദിത്ത ബോധമുണ്ട്. വെസ്റ്റ് ഇന്‍ഡീസിനെതിരായ ആദ്യ രണ്ട് ട്വന്റി 20 മത്സരങ്ങളിലും തോറ്റെങ്കിലും ഇന്ത്യയുടെ ടോപ് സ്‌കോറര്‍ തിലക് വര്‍മയാണ്. ഞായറാഴ്ച നടന്ന രണ്ടാം ട്വന്റി 20 യില്‍ തിലക് വര്‍മ അര്‍ധ സെഞ്ചുറി നേടി. മുന്‍നിര വിക്കറ്റുകളെല്ലാം അതിവേഗം നഷ്ടമായപ്പോള്‍ നാലാമനായി ക്രീസിലെത്തിയ തിലക് വര്‍മ ക്ഷമയോടെ ക്രീസില്‍ നിലയുറപ്പിക്കുകയായിരുന്നു. താരത്തിന്റെ രണ്ടാം രാജ്യാന്തര മത്സരമാണ് ഇത്. എന്നാല്‍ ഏറെ അനുഭവ സമ്പത്തുള്ള കളിക്കാരനെ പോലെയാണ് തിലക് വര്‍മ ബാറ്റ് ചെയ്തത്. ഇന്ത്യക്ക് വേണ്ടി 19 ട്വന്റി 20 മത്സരങ്ങള്‍ കളിച്ചിട്ടും സഞ്ജുവിന് ഈ ഉത്തരവാദിത്ത ബോധം വന്നിട്ടില്ലെന്നാണ് ആരാധകരുടെ വിമര്‍ശനം. 
 
സ്പിന്നര്‍ അക്കീല്‍ ഹൊസയ്‌നിനെ ക്രീസില്‍ നിന്ന് കയറി കളിച്ച സഞ്ജുവിനെ നിക്കോളാസ് പൂറാന്‍ സ്റ്റംപ് ചെയ്ത് പുറത്താക്കുകയായിരുന്നു. പിച്ചിന് അസാധാരണമായ ടേണിങ് ഉണ്ടെന്ന് സഞ്ജുവിന് നേരത്തെ തന്നെ മനസിലായിട്ടുള്ളതാണ്. എന്നിട്ടും ക്രീസില്‍ നിന്ന് പുറത്തിറങ്ങി കളിക്കാനുള്ള സഞ്ജുവിന്റെ തീരുമാനത്തെ മണ്ടത്തരമെന്നാണ് ആരാധകര്‍ വിശേഷിപ്പിക്കുന്നത്. ഏഴ് പന്തില്‍ നിന്ന് ഏഴ് റണ്‍സാണ് സഞ്ജുവിന്റെ സമ്പാദ്യം. ഈ രീതിയിലാണ് സഞ്ജുവിന്റെ പോക്കെങ്കില്‍ അധികം താമസിയാതെ സഞ്ജു ഇന്ത്യന്‍ ട്വന്റി 20 ടീമില്‍ നിന്ന് പുറത്താകുമെന്ന് ആരാധകര്‍ പറയുന്നു. 
 
ആദ്യ മത്സരത്തില്‍ 12 പന്തില്‍ 12 റണ്‍സെടുത്ത സഞ്ജു റണ്ണൗട്ടായാണ് മടങ്ങിയത്. ഇപ്പോഴിതാ സഞ്ജുവിന്റെ മോശം ഫോമില്‍ അദ്ദേഹത്തിനെതിരേ രൂക്ഷ വിമര്‍ശനം ഉയര്‍ത്തുകയാണ് ആരാധകര്‍. സഞ്ജുവിന് ഉത്തരവാദിത്തം ഇല്ലെന്നും ടി20 ടീമില്‍ വേണ്ടെന്നുമാണ് ആരാധകര്‍ പറയുന്നത്.
 

Vaibhav Sooryavanshi : നീ ഡബിൾ സെഞ്ചുറി കണ്ടിട്ടുണ്ടോ?, 52 പന്തിൽ ഇരട്ടസെഞ്ചുറി.. എന്താ വൈഭവെ ഇത് ബാറ്റോ പാറ്റൺ ടാങ്കോ?

ഇതാണോ ക്യാപ്റ്റൻസി, ഡ്രസ്സിംഗ് റൂമിൽ പറയാനുള്ളത് അവിടെ പറയണം, തിലക് വർമയ്ക്കെതിരെ പൊട്ടിത്തെറിച്ച് അജിങ്ക്യ രഹാനെ

യുഎഇക്കെതിരെ വൈഭവ് മോന്റെ കുക്കിങ് : 28 പന്തില്‍ സെഞ്ചുറി, ലിസ്റ്റ് എയിലെ അതിവേഗ റെക്കോര്‍ഡ് ഇനി 15കാരന്റെ പേരില്‍

India vs New Zealand 1st Test Day 2: ഇന്ത്യ 209 റൺസ് അകലെ, ഒൻപത് വിക്കറ്റുകൾ ശേഷിക്കുന്നു

കിടിലൻ തുടക്കമിട്ട് ജയ്‌സ്വാളും രാഹുലും; ഇന്ത്യക്ക് ഒരു വിക്കറ്റ് നഷ്ടം

എല്ലാം കാണുക

ഇന്ത്യയ്ക്ക് മുന്നിൽ പ്രതിരോധക്കോട്ട തീർത്ത് കിവീസ്, ഒന്നാം ദിനം 5ന് 246 റൺസെന്ന നിലയിൽ, സിറാജിന് രണ്ടാം ടെസ്റ്റിലും ഇടമില്ല

ഒന്നാം ദിനം പിടിച്ചുനിന്ന് കിവീസ്; അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 246 റൺസ്, വിക്കറ്റില്ലാതെ ബുംറ

റൈസിങ് സ്റ്റാർസ് ഏഷ്യ കപ്പ് സെമിയിൽ ശ്രീലങ്കയോട് തോറ്റ് ഇന്ത്യ പുറത്ത് !

ഗംഭീറിന്റെ ഈഗോയാണ് വലുത്; സിറാജിനെ വീണ്ടും തഴഞ്ഞു

കാൽമുട്ടിന് ശസ്ത്രക്രിയ; 2027 ഓസ്‌ട്രേലിയൻ ഓപ്പണിൽ നിന്ന് യാനിക് സിന്നർ പിന്മാറി

അടുത്ത ലേഖനം
Show comments