Daily Horoscope
✕

ചൈനയില്‍ നിന്നുവാങ്ങിയ കൊവിഡ് പരിശോധന കിറ്റുകള്‍ ഇന്ത്യ തിരികെ നല്‍കുന്നു

Updated: തിങ്കള്‍, 27 ഏപ്രില്‍ 2020 (21:20 IST)
ചൈനീസ് കമ്പനികളില്‍ നിന്നുവാങ്ങിയ കൊവിഡ് പരിശോധന കിറ്റുകള്‍ ഇന്ത്യ തിരികെ നല്‍കുന്നു. പരിശോധനാ ഫലങ്ങളുടെ കൃത്യത ഇല്ലായ്മയും അമിതവിലയുമാണ് കാരണം. ഇത് സംബന്ധിച്ച് നിരവധി വിവാദങ്ങള്‍ ഉയര്‍ന്നതിനുപിന്നാലെയാണ് തീരുമാനം.
 
ചൈനീസ് കമ്പനികള്‍ക്ക് മുന്‍കൂര്‍ പണം നല്‍കിയിട്ടില്ലെന്നും ഒരു രൂപ പോലും സര്‍ക്കാര്‍ ഖജനാവില്‍ നിന്ന് നഷ്ടമുണ്ടായിട്ടില്ലെന്നും കേന്ദ്ര സര്‍ക്കാര്‍ വിശദീകരണ കുറിപ്പില്‍ പറയുന്നു. കിറ്റുകള്‍ തിരിച്ച് അതേ കമ്പനികള്‍ക്കുതന്നെ നല്‍കും. 
 
രാജ്യത്തിന് ആവശ്യമായ പരിശോധന കിറ്റുകള്‍ ഉറപ്പാക്കുമെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. അഞ്ച് ലക്ഷം റാപിഡ് ആന്റിബോഡി പരിശോധന കിറ്റുകളുടെ വില സംബന്ധിച്ച വിവാദങ്ങള്‍ക്ക് അടിസ്ഥാനമില്ലെന്ന് ഐസിഎംആര്‍ വ്യക്തമാക്കി. ഏറ്റവും കുറഞ്ഞ തുക നിശ്ചയിച്ച കമ്പനികള്‍ക്കാണ് ടെന്‍ഡര്‍ നല്‍കിയതെന്നും വിശദീകരിച്ചു. 

ട്രെയിൻ വഴി നാളെ ഡൽഹിയിലെത്താനാകില്ല, ഒക്ടോബർ 10നെത്തുന്ന ട്രെയിനുകൾ റദ്ദാക്കി ഇന്ത്യൻ റെയിൽവേ

ചെഗുവേര രക്തസാക്ഷിദിനം

നവംബര്‍ 3ലെ ഇടക്കാല തിരഞ്ഞെടുപ്പ് വരെ ഇറാനെ ആക്രമിക്കില്ലെന്ന് ട്രംപ് പ്രഖ്യാപിച്ചു

ലെക്‌സസ് ES 350h ഹൈബ്രിഡ് സെഡാൻ കേരള വിപണിയിൽ; 20 ആഡംബര കാറുകളുടെ മെഗാ ഡെലിവറിയും

ആശുപത്രിക്ക് നേരെയുണ്ടായ ആക്രമണം; മൊജ്തബ ഖമനേയിയെ അവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്ന് പുറത്തെടുത്തെന്ന് റിപ്പോര്‍ട്ട്

എല്ലാം കാണുക

മലബന്ധം തടയാന്‍ ഏറ്റവും മികച്ചത് മധുരക്കിഴങ്ങും ബദാമും; ഇക്കാര്യങ്ങള്‍ അറിയാമോ

ദീര്‍ഘനേരം ഇരിക്കുന്നത് വന്‍കുടല്‍ കാന്‍സര്‍ സാധ്യത വര്‍ദ്ധിപ്പിക്കും!

കുട്ടികളിലെ ആസ്ത്മ: ആദ്യ ലക്ഷണങ്ങള്‍ ഇവയാണ്

ഹൃദയത്തിന് പണി നല്‍കുന്ന മൂന്ന് ഭക്ഷണങ്ങള്‍ ഇവയാണ്

അടുത്ത ലേഖനം
Show comments