Daily Horoscope
✕

ചാല കമ്പോളം 3 ദിവസത്തേക്ക് അടച്ചു

Updated: വെള്ളി, 24 ജൂലൈ 2020 (20:08 IST)
കോവിഡ് വ്യാപനം വർദ്ധിക്കുന്ന സാഹചര്യത്തിൽ തലസ്ഥാന നഗരിയിലെ പ്രമുഖ കമ്പോളമായ ചാല മൂന്നു ദിവസത്തേക്ക് അടച്ചു. വെള്ളി, ശനി, ഞായർ ദിവസങ്ങളിലാണ് അടച്ചിടുന്നത്. വ്യാപാരി വ്യവസായ സമിതികളും തൊഴിലാളികളികളും സംയുക്തമായാണ് തീരുമാനമെടുത്തത്.
 
കഴിഞ്ഞ ദിവസം കമ്പോളത്തിൽ നടത്തിയ ആന്റിജൻ പരിശോധനയിൽ അഞ്ചു പേർക്ക് കോവിഡ് രോഗം സ്ഥിരീകരിച്ചതായി റിപ്പോർട്ടുണ്ട്. ഇതോടെ ഇവിടത്തെ സ്ഥിതി സങ്കീർണ്ണമാണെന്നു കണ്ടതിനെ തുടർന്നാണ് ഇത്തരമൊരു തീരുമാനമെടുത്തത്. കമ്പോളവും പരിസരവും കഴിഞ്ഞ ദിവസം അണുവിമുക്തമാക്കിയിരുന്നു.
 
കഴിഞ്ഞ മൂന്നു ദിവസങ്ങളായി നടത്തിയ പരിശോധനയിൽ ഇരുപതോളം പേർക്ക് രോഗം സ്ഥിരീകരിച്ചതായും സൂചനയുണ്ട്. എന്നാൽ ഇത് ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല. ഇത് സമ്പർക്കം മൂലമാണെന്നാണ് നിഗമനം. വ്യാപനം തടയുന്നതിനായി നഗരസഭയുടെ ഭാഗത്തുനിന്ന് ആരോഗ്യ സുരക്ഷാ നടപടികൾ ശക്തമാക്കിയതായി നഗരസഭാ മേയർ ശ്രീകുമാർ അറിയിച്ചു.  

ഉറക്കക്കുറവുണ്ടോ? ഒപ്പം വേറെ ചില പ്രശ്‌നങ്ങളും !

മാങ്കുളത്തെ റിസോർട്ടുമായി പി ജയരാജന് ബന്ധം, തെളിവുകൾ നിരത്തി പാർട്ടി നേതൃത്വത്തിന് കത്തയച്ച് ഇ പി ജയരാജൻ

പൂർണ നഗ്നയായി നിൽക്കണം, പക്ഷേ മമ്മൂട്ടിയും ഷൂട്ട് ചെയ്യാനുള്ളവരും അല്ലാതെ മറ്റാരും പാടില്ല; സിൽക് സ്മിത ആ സീൻ ചിത്രീകരിക്കാൻ ഒടുവിൽ സമ്മതിച്ചു

സങ്കീർണമായ ഹൃദയശസ്ത്രക്രിയയിലൂടെ ഒരുവയസ്സുകാരിയ്ക്ക് പുതുജീവൻ; ഗെറ്റോ കിഡ്‌സിലൂടെ ലോകമെങ്ങും നിറഞ്ഞ് കേരളവും രാജഗിരി ആശുപത്രിയും

ഇപ്പോഴാണ് മനസ് ശാന്തമായത്; ബിജെപിയെ പൂർണമായി തള്ളി പത്മജ

എല്ലാം കാണുക

സമ്പൂർണ വെജിറ്റേറിയൻ ഡയറ്റ്; ആരോഗ്യത്തിനു നന്നല്ല !

ഉറക്കക്കുറവുണ്ടോ? ഒപ്പം വേറെ ചില പ്രശ്‌നങ്ങളും !

നിങ്ങൾ ചായ തിളപ്പിച്ചിരുന്നത് തെറ്റായ രീതിയിൽ ആണ് !

മൂത്രത്തിന്റെ നിറത്തിലുണ്ട് കരൾ രോഗത്തിന്റെ ലക്ഷണങ്ങൾ; നിസാരമായി കാണരുത്

ഉറങ്ങുമ്പോൾ ചെവികൾ അടയ്ക്കാറുണ്ടോ?

അടുത്ത ലേഖനം
Show comments