Daily Horoscope
✕

പുതുവത്സരം കളറാക്കാൻ 'എക്കോ'; ഒടിടി റിലീസ് തീയതി പുറത്ത്

കിഷ്കിന്ധാ കാണ്ഡം, കേരളാ ക്രൈം ഫയൽസ് സീസൺ 2 എന്നിവക്ക് ശേഷം ബാഹുൽ രമേശ് തിരക്കഥ രചിച്ച ചിത്രമായിരുന്നു എക്കോ

Updated: വെള്ളി, 26 ഡിസം‌ബര്‍ 2025 (19:20 IST)
ബോക്സ് ഓഫീസിൽ വൻ വിജയം നേടിയ ചിത്രമായിരുന്നു ബാഹുൽ രമേശ്- ദിൻജിത് അയ്യത്താൻ കൂട്ടുകെട്ടിലൊരുങ്ങിയ എക്കോ. പ്രേക്ഷകർക്ക് ആസ്വാദനത്തിൻ്റെ പുതിയ തലങ്ങൾ പരിചയപ്പെടുത്തിയ എക്കോ ഇതിനോടകം 46 കോടിയോളമാണ് സ്വന്തമാക്കിയത്. തിയേറ്ററുകളിൽ മികച്ച പ്രതികരണങ്ങളുമായി മുന്നേറുന്നതിനിടെ ഒടിടി റിലീസ് തീയതി പ്രഖ്യാപിച്ചിരിക്കുകയാണ് എക്കോ. ഡിസംബർ 31 മുതൽ നെറ്റ്ഫ്ലിക്സിലൂടെയായിരിക്കും ചിത്രം സ്ട്രീം ചെയ്യുക. 
 
കിഷ്കിന്ധാ കാണ്ഡം, കേരളാ ക്രൈം ഫയൽസ് സീസൺ 2 എന്നിവക്ക് ശേഷം ബാഹുൽ രമേശ് തിരക്കഥ രചിച്ച ചിത്രമായിരുന്നു എക്കോ. മൂന്നു ഭാഗങ്ങൾ ഉള്ള ഈ അനിമൽ ട്രിയോളജിയിലെ അവസാന ഭാഗം എന്നും "എക്കോ" യെ വിശേഷിപ്പിക്കാം. 
 
സന്ദീപ് പ്രദീപ്, വിനീത്, നരേൻ, അശോകൻ, ബിനു പപ്പു, സഹീർ മുഹമ്മദ്, ബിയാന മോമിൻ എന്നിവരാണ് ചിത്രത്തിലെ പ്രധാന അഭിനേതാക്കൾ. ആരാധ്യ സ്റ്റുഡിയോസിന്റെ ബാനറിൽ എംആർകെ ജയറാമാണ് ചിത്രം നിർമിച്ചിരിക്കുന്നത്.  കഥ, തിരക്കഥ, സംഭാഷണം, ഛായാഗ്രഹണം എന്നിവ നിർവഹിക്കുന്നത്  ബാഹുൽ രമേശാണ്. സംഗീതം- മുജീബ് മജീദ്, എഡിറ്റർ- സൂരജ് ഇ എസ്, കലാസംവിധായകൻ- സജീഷ് താമരശ്ശേരി എന്നിവർ വിർവഹിച്ചിരിക്കുന്നു.
 

മട്ടാഞ്ചേരിയിലെ ഗ്യാങ്, തലവൻ മമ്മൂട്ടി; വില്ലൻ ആസിഫോ?

രാവണൻ അത്ര മോശക്കാരനല്ലെന്ന് സായ് പല്ലവി, രാവണനെ സ്നേഹിക്കുന്ന സീതയോ?, നടിക്കെതിരെ വിമർശനം

പെഡ്ഡിയിൽ മോശമായാണ് എന്നെ ചിത്രീകരിച്ചത്, എന്റെ പ്രിവിലേജ് ഉപയോഗിക്കാമായിരുന്നു, പക്ഷേ.. ജാൻവി കപൂർ

നായകന്റെ ഭാര്യയ്ക്ക് എന്നെ ഇഷ്ടമായില്ല, അങ്ങനെ നഷ്ടപ്പെട്ട സിനിമയുണ്ട്: താപ്‌സി പന്നു

നയൻതാര-കവിൻ ചിത്രം 'ഹായ്' ഒ.ടി.ടിയിലേക്ക്: റിലീസ് തീയതി പുറത്ത്

എല്ലാം കാണുക

പരസ്യമായി അസഭ്യവർഷം; അരിമ്പൂർ പഞ്ചായത്ത് പ്രസിഡന്റിനെതിരെ വിമർശനം ശക്തം

'കേരളത്തിൽ അഞ്ച് കോടി AC വിറ്റു'; മണ്ടത്തരം പറഞ്ഞ വൈദ്യുതി മന്ത്രി എയറിൽ

ശബരിമല: തീര്‍ത്ഥാടകര്‍ക്ക് 2 ലക്ഷം രൂപയുടെ ലൈഫ് ഇന്‍ഷുറന്‍സ് പരിരക്ഷ പ്രഖ്യാപിച്ച് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്

ഗതാഗത മന്ത്രിയുമായുള്ള ചര്‍ച്ചയ്ക്ക് പിന്നാലെ സ്വകാര്യ ബസ് ഉടമകള്‍ നിരാഹാര സമരം പിന്‍വലിച്ചു

മദ്യപിച്ച് വാഹനമോടിച്ച 21 സ്‌കൂള്‍ ബസ് ഡ്രൈവര്‍മാര്‍ പിടിയില്‍: കുട്ടികള്‍ സ്‌കൂളിലേക്ക് പോകുമ്പോള്‍ സുരക്ഷിതരാണോ?

അടുത്ത ലേഖനം
Show comments