Daily Horoscope
✕

സഹോദരന്റെ മരണത്തിന് ഏഴാം ക്ലാസുകാരി പകരം വീട്ടിയത് സ്‌കൂളിലെ ഉച്ചഭക്ഷണത്തില്‍ വിഷം കലര്‍ത്തി !

Written By Sumeesh
Updated: വ്യാഴം, 19 ജൂലൈ 2018 (18:43 IST)
ഖോരഖ്പൂർ: സഹോദരന്റെ മരണത്തിന് പകരം വീട്ടാനായി ഏഴാംക്ലാസുകാരി സ്കൂളിലെ ഉച്ചഭക്ഷണത്തിൽ വിഷം കലർത്തി. ഉത്തരപ്രദേശിലെ ബൌലിയിലിൽ ചൊവ്വാഴ്ചയാണ് ഞെട്ടിക്കുന്ന സംഭവം അരങ്ങേറിയത്. ഉച്ചഭക്ഷണത്തിനായുള്ള പരിപ്പുകറിയിൽ പെൺകുട്ടി വിഷം കലർത്തുകയായിരുന്നു.
 
പരീപ്പ് കറിയിൽ വിഷം കലക്കിയതായി മനസിലായതോടെ വലിയ ദുരന്തം ഒഴിവാകുകയായിരുന്നു. ഏപ്രിൽ രണ്ടിന് ഇതേ സ്കൂളിൽ മുന്നാംക്ലാസ് വിദ്യാർത്ഥിയായിരുന്ന പെൺകുട്ടിയുടെ സഹോദരനെ സ്കൂളിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു ഈ കേസിൽ സ്കൂളിലെ അഞ്ചാംക്ലാസുകാരൻ ഇപ്പോൾ ജുവനൈൽ ജസ്റ്റിസ് ഹോമിലാണ്. 
 
സഹോദരന്റെ മരണത്തിൽ മുറിവേറ്റ പെൺകുട്ടി പ്രതികാരം ചെയ്യാനായി സ്കൂളിൽ എല്ലാ കുട്ടികളേയും കൊലപ്പെടുത്താൻ തീരുമാനിക്കുകയായിരുന്നു. സഹോദരന്റെ മരനത്തിന് പ്രതികാരം ചെയ്യാനാണ് താൻ ഭക്ഷണത്തിൽ വിഷം കലർത്തിയത് എന്ന് പെൺകുട്ടി പോലീസിനോട് സമ്മതിച്ചു. 
 
ഭക്ഷണത്തിൽ വിഷം കലർത്തിയതായി അറിഞ്ഞെത്തിയ പെൺകുട്ടിയുടെ അമ്മയെ നാട്ടുകാർ കയ്യേറ്റം ചെയ്തു. സംഭവത്തിൽ സ്കൂൾ പ്രിൻസിപ്പലിനെ പരാതിയെ തുടർന്ന് പൊലീസ് പെൺകുട്ടിക്കെതിരെ കേസെടുത്തിട്ടുണ്ട്. 

ഹൂതി ആക്രമണം, സൗദിയിലെ വ്യോമഗതാഗതം താറുമാറായ നിലയിൽ, വിമാനങ്ങൾ റദ്ദാക്കി, ഇന്ത്യക്കാർക്ക് ജാഗ്രതാനിർദേശം

തിരിച്ച് വിട്ടോ... യുഎസ് ഗ്രീൻ കാർഡ് പദ്ധതിയിൽ നിന്ന് ഇൻഫോസിസ്, ടിസിഎസ് അടക്കമുള്ള ഇന്ത്യൻ ഐടി കമ്പനികളെ വിലക്കി ട്രംപ് സർക്കാർ

'എങ്കിൽ സതീശനും രാജിവയ്ക്കണം'; പണി തരാൻ ബിജെപി, സിപിഎം നിലപാട് നിർണായകം

പാട്രിയാർക്കിയും പാട്രിയോട്ടിസവും, ഇത് സത്യമാണോ!, രാഹുൽ ഗാന്ധിക്കെതിരെ ബിജെപി എം പി ബാൻസുരി സ്വരാജ് നടത്തിയ വന്ദേമാതരം വെല്ലുവിളിയിൽ പ്രതികരിച്ച് ഹൃത്വിക് റോഷൻ

ഇന്ത്യയുടെ വിഷയത്തിൽ ഇടപെടാൻ നിങ്ങളാര്?, തുർക്കി പ്രസിഡൻ്റിൻ്റെ കശ്മീർ പരാമർശം തള്ളി ഇന്ത്യ

എല്ലാം കാണുക

ബിജെപിയെ പിണക്കാതെ വിജയുടെ ട്രപ്പീസ് കളി, എസ്ഐആറിനെതിരെ ശക്തമായ നിലപാടില്ല,ടിവികെയ്ക്കെതിരെ വിമർശനം

പീഡന പരാതികള്‍ പാര്‍ട്ടി യോഗങ്ങളില്‍ ചര്‍ച്ചയാക്കില്ല; ഇന്റേണല്‍ കംപ്ലൈന്റ് കമ്മിറ്റികള്‍ ശക്തമാക്കാന്‍ സിപിഐഎം

നവംബർ ഒന്നിന് ഇന്ത്യ സഖ്യത്തിൻ്റെ വമ്പൻ റാലി, അണിനിരക്കുക 10 ലക്ഷം പേർ, വിദ്യാർഥികളെയും കർഷകരെയും സ്ത്രീകളെയും ക്ഷണിച്ച് രാഹുൽ ഗാന്ധി

സഹോദരി ഷർമിളയുടെ മകളുടെ വിവാഹത്തിന് വീട് വിട്ടുനൽകാതെ ജഗൻ മോഹൻ റെഡ്ഡി, ഇയാളെന്താ കംസനാണോ എന്ന് ചന്ദ്രബാബു നായിഡു: ആന്ധ്രയിൽ വിവാദം

ചിലപ്പോൾ നാളെ തന്നെ ആക്രമിച്ചേക്കാം, സൂചന നൽകി ഡൊണാൾഡ് ട്രംപ്

അടുത്ത ലേഖനം
Show comments