മാത്തനും അപ്പുവും പ്രേക്ഷകരെ കാണാൻ വീണ്ടും തീയറ്ററുകളിലെത്തുന്നു !

Sumeesh| Last Modified വ്യാഴം, 19 ജൂലൈ 2018 (16:06 IST)
ടോവിനോ ഐശ്വര്യ ലക്ഷ്മി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ആഷിഖ് അബു സംവിധാനം ചെയ്ത മായാനദി വീണ്ടും തീയറ്ററുകളിൽ റിലീസ് ചെയ്യുന്നു. പ്രേക്ഷകർക്കിടയിൽ സിനിമക്ക് വലിയ സ്വീകാര്യത ഇപ്പോഴും തുടരുന്ന സാഹചര്യത്തിലാണ് ചിത്രം വീണ്ടും റിലീസ് ചെയ്യാനൊരുങ്ങുന്നത്. സംവിധായകൻ ആഷിക് അബു തന്നെയാണ് ചിത്രം വിണ്ടും റിലീസ് ചെയ്യുന്നതായി വ്യക്തമാക്കിയത്.

ചിത്രത്തിലെ കഥാപാത്രങ്ങളായ മാത്തനേയും അപ്പുവിനെയും പ്രേക്ഷകർ ഇരു കൈയ്യും നീട്ടിയാണ് സ്വീകരിച്ചത്. സിനിമക്ക് ശേഷവും കഥാപാത്രങ്ങൾ മനസിൽ തുടരുന്ന അപൂർവം ചിത്രങ്ങളിലൊന്നാ‍യാണ് പ്രേക്ഷകർ മായാനദിയെ വിലയിരുത്തുന്നത്. ചിത്രത്തിലെ ഗാനങ്ങൾ സിനിമക്ക് മുൻപേ ഹിറ്റായിരുന്നു.

വളരെ കുറച്ച് തീയറ്ററുകളിൽ മാത്രമാകും ചിത്രം റീ റിലീസിങിനെത്തുക. കഴിഞ്ഞ ക്രിസ്തുമസ് റിലീസായി ഡിസംബർ 23നാണ് ചിത്രം തീയറ്ററുകളിൽ എത്തുന്നത്. മികച്ച പ്രതികരണം നേടിയ ഈ അടുത്ത കാലത്തുവരെ ചില തീയറുകൽ ഓടിയിരുന്നു. ഈയിടെ പുറത്തിറങ്ങിയ ചിത്രത്തിന്റെ ഡി വി ഡിക്കും
വലിയ സ്വീകാര്യതയാണ് ലഭിച്ചത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :