Webdunia - Bharat's app for daily news and videos

Install App

കോവിഡിനെ അതിജീവിച്ച് 110 വയസ്സുകാരി: മഞ്ചേരി മെഡിക്കല്‍ കോളജിന് അഭിമാന നിമിഷം

Updated: ഞായര്‍, 30 ഓഗസ്റ്റ് 2020 (11:38 IST)
കോവിഡ് മഹാമാരിക്കെതിരായ പോരാട്ടത്തില്‍ സംസ്ഥാന സര്‍ക്കാരിന് ഒരു പൊന്‍തൂവല്‍ കൂടി. കോവിഡ് ബാധിച്ച് മഞ്ചേരി മെഡിക്കല്‍ കോളജില്‍ വിദഗ്ധ ചികിത്സയിലായിരുന്ന 110 വയസ്സുകാരി കോവിഡ് മുക്തയായി. രണ്ടത്താണി വാരിയത്ത് പാത്തുവാണ് കോവിഡിനെ അതിജീവിച്ച് ആശുപത്രിയില്‍ നിന്ന് വീട്ടിലേക്ക് മടങ്ങിയത്. സംസ്ഥാനത്ത് കോവിഡില്‍ നിന്ന് മുക്തി നേടിയ ഏറ്റവും പ്രായം കൂടിയ വ്യക്തിയാണ് ഇവര്‍.
 
ഓഗസ്റ്റ് 18നാണ് ഇവര്‍ക്ക് രോഗം സ്ഥിരീകരിച്ചത്. മകളില്‍ നിന്ന് സമ്പര്‍ക്കത്തിലൂടെയാണ് പാത്തു രോഗബാധിതയായത്. നേരിയ രോഗലക്ഷണങ്ങള്‍ മാത്രമാണ് ഇവര്‍ക്ക് ഉണ്ടായിരുന്നത്. പരിഭ്രമങ്ങളില്ലാതെ ശാന്തമായാണ് ഇവര്‍ ചികിത്സയോട് പ്രതികരിച്ചതെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. രോഗമുക്തി നേടി പൂര്‍ണ ആരോഗ്യവതിയായി തിരിച്ചുവന്നതില്‍ അതിയായ സന്തോഷമുണ്ടെന്ന് പാത്തുവിന്റെ കുടുംബാംഗങ്ങള്‍ പറഞ്ഞു.
 
മികച്ച പരിചരണം നല്‍കിയ ആശുപത്രി ജീവനക്കാര്‍ക്കും സര്‍ക്കാരിനും ആരോഗ്യവകുപ്പിനും അവര്‍ നന്ദി രേഖപ്പെടുത്തി. ഇനി 14 ദിവസം കൂടി പാത്തു വീട്ടില്‍ നിരീക്ഷണത്തില്‍ തുടരും.

ഒരു റൺ പോലും വഴങ്ങാതെ 3 വിക്കറ്റ് ,ഒപ്പം മറ്റൊരു നാഴികകല്ലും, വനിത ടി20യിൽ റെക്കോർഡ് നേട്ടം കളറാക്കി ദീപ്തി ശർമ

ഓണം ബമ്പർ പോയത് ബെത്ലഹേമിലേക്ക്, 200 കോടി കളക്ഷനും മറികറ്റന്ന് നിവിൻ പോളി ചിത്രം

യുഎസ് ഓപ്പൺ: ഒന്നാം റൗണ്ടിൽ പുറത്തായി ജോക്കോവിച്ചിന് മടക്കം, അട്ടിമറിച്ചത് അർജൻ്റീന താരം

ചില മാസങ്ങളില്‍ നിങ്ങളുടെ മുടി കൂടുതല്‍ കൊഴിയുന്നതിന്റെ കാരണങ്ങള്‍ ഇവയാണ്

കോൺവെക്കേഷന് ചീഫ് ജസ്റ്റിസ് വേണ്ടെന്ന് നിയമവിദ്യാർഥികൾ, അഭിഭാഷകരായി എൻറോൾ ചെയ്യിക്കരുതെന്ന് ബാർ കൗൺസിൽ ഉത്തരവ്, പ്രതിഷേധം വന്നതോടെ തിരുത്തി

എല്ലാം കാണുക

ലോകത്തിലെ ആദ്യത്തെ എഐ മസ്തിഷ്‌ക ശസ്ത്രക്രിയ വന്‍ വിജയം; യുകെയില്‍ 48കാരന്റെ ബ്രെയിന്‍ ട്യൂമര്‍ നീക്കം ചെയ്തു

ഓട്‌സ് കൊണ്ട് കൂടുതൽ രുചികരമായ ഭക്ഷണമുണ്ടാക്കാം

നാരങ്ങാ സോഡ കുടിക്കുന്ന പതിവുണ്ടോ? ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കണം

വില കൂടിയാലും ബ്രോക്കോളി കഴിക്കാതിരിക്കരുത്; ഗുണങ്ങൾ ചില്ലറയല്ല

14 ദിവസം തുടര്‍ച്ചയായി മുട്ട കഴിച്ചാല്‍ നിങ്ങളുടെ ശരീരത്തില്‍ എന്തുസംഭവിക്കും!

അടുത്ത ലേഖനം
Show comments