കൊവിഡ് മനുഷ്യ ശരീരത്തിലെ അവയവങ്ങളെയും ബാധിക്കാമെന്ന് എയിംസ് വിദഗ്ധര്‍

ശ്രീനു എസ്| Last Updated: ശനി, 29 ഓഗസ്റ്റ് 2020 (16:07 IST)
കൊവിഡ് മനുഷ്യ ശരീരത്തിലെ അവയവങ്ങളെയും ബാധിക്കാമെന്ന് എയിംസ് വിദഗ്ധര്‍. എയിംസ് ഡയറക്ടര്‍ ഡോ രണ്‍ദീപ് ഗുലേറിയ ഉള്‍പ്പെടെയുള്ള വിദഗ്ധരാണ് ഇക്കാര്യം പറഞ്ഞത്. എന്നാല്‍ ഇക്കാര്യം സ്ഥിരീകരിക്കാന്‍ കൂടതല്‍ പഠനങ്ങള്‍ ആവശ്യമാണെന്നും ഇവര്‍പറയുന്നു.

കോശങ്ങള്‍ക്ക് പുറമേയുള്ള എസിഇ2 റിസപ്റ്ററുകള്‍ ഉപയോഗിച്ചാണ് വൈറസ് കോശങ്ങള്‍ക്കുള്ളില്‍ കയറി പറ്റുന്നത്. ശ്വാസനാളിയിലും ശ്വാസകോശത്തിലും മാത്രമല്ല മറ്റ് പല അവയവങ്ങളിലും എസിഇ2 റിസപ്റ്ററുകള്‍ ഉള്ളതിനാല്‍ അവയെയും വൈറസ് ബാധിക്കാമെന്ന് ഡോ. ഗുലേറിയ വ്യക്തമാക്കുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :