വീടിന് അല്‍പ്പം അകലെയായി നെല്ലിയും കവുങ്ങും വയ്ക്കാം, നെഗറ്റീവ് എനര്‍ജി ദൂരെപ്പോകും!

ചൊവ്വ, 17 ഏപ്രില്‍ 2018 (14:06 IST)

വീട്, വാസ്തു, Home, House, Vastu

ഐശ്വര്യത്തിനൊപ്പം വീട്ടില്‍ സമ്പത്തും കുന്നു കൂടണമെന്ന് ആഗ്രഹിക്കാത്തവരായി ആരുമുണ്ടാകില്ല. എന്നാല്‍, എത്ര ശ്രമിച്ചിട്ടും വീട്ടില്‍ സമ്പത്ത് നിലനില്‍ക്കുന്നില്ല എന്ന പരാതിയുള്ളവരാണ് ഭൂരിഭാഗവും. വാസ്‌തുവിന്റെ പ്രശ്‌നമടക്കമുള്ളവ ഇതിന് കാരണമായി തീരുന്നുണ്ട്.
 
വീട് ഇരിക്കുന്ന ഭൂമിയുടെ പല ദിക്കുകളിലായി നമുക്ക് സുപരിചിതമായ ചില മരങ്ങള്‍ വെച്ചു പിടിപ്പിച്ചാല്‍ സമ്പത്തിന് മുട്ടുണ്ടാകില്ല. എന്നാല്‍ ഇവയൊന്നും വീടിനോട് ചേര്‍ത്ത് വളര്‍ത്താതിരിക്കുകയും വേണം.
 
തുളസിയുള്ള മുറ്റം വീടിന് ഐശ്വര്യമുണ്ടാക്കുന്നതിനൊപ്പം സമ്പത്തും സമ്മാനിക്കും. വീടിന്റെ വടക്കുകിഴക്കു മൂലയിലായി കണിക്കൊന്ന നട്ടുവളര്‍ത്തുക, വടക്ക് ഭാഗത്ത് നെല്ലിച്ചെടി, വീടിനോട് നിശ്ചിത അകലമിട്ട് പുരയിടത്തില്‍ വാഴ, മഞ്ഞള്‍, കവുങ്ങ് എന്നിവയും നട്ടുവളര്‍ത്തുന്നത് സമ്പത്ത് കൈവരുന്നതിന് സഹായിക്കും.
 
ഐശ്വര്യമാണ് വീടുകള്‍ക്ക് അത്യാവശ്യം. അതിനൊപ്പം നെഗറ്റീവ് ഏനര്‍ജിയെ വീടുകളില്‍ നിന്ന് ഒഴിവാക്കുകയും വേണം. വാസ്‌തുപ്രകാരം വീട് പണിയുമ്പോള്‍ ചെറിയ വീഴ്‌ചകള്‍ പോലും ഉണ്ടാകാന്‍ പാടില്ല. ചെറിയ പ്രശ്‌നങ്ങള്‍ ആണെങ്കില്‍ പോലും അത് പരിഹരിക്കാന്‍ കഴിയണം.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

ജ്യോതിഷം

news

പരേതരുടെ ചിത്രങ്ങൾ വീട്ടിൽ സൂക്ഷിച്ചാൽ ഫലമെന്ത് ?

വീടുകളിൽ എന്തെല്ലാം വസ്തുക്കൾ വെക്കാം, വെക്കാൻ പാടില്ല എന്നുള്ളതിനെക്കുറിച്ചെല്ലാം വാസ്തു ...

news

ഇടിമിന്നലേറ്റതോ ആനകുത്തിയതോ ആയ വൃക്ഷങ്ങള്‍ ഉപയോഗിച്ച് വീട് നിര്‍മ്മിക്കാമോ?

ദൈവവിശ്വാസമില്ലാത്ത ആളുകള്‍ പോലും വീട് വെയ്ക്കുന്ന വേളയില്‍ വാസ്തുശാസ്ത്രം നോക്കുന്നത് ...

news

നാഗങ്ങളും സർപ്പവും തമ്മിലുളള വ്യത്യാസം എന്താണ് ?

പുരാതന കാലം മുതല്‍ ഭാരതത്തില്‍ നാഗങ്ങളെ ആരാധിക്കുന്നുണ്ട്. വിശ്വാസങ്ങളും ആരാധനകളും ഇഴുകി ...

news

നിങ്ങളുടെ കൈരേഖയിൽ ഇംഗ്ലീഷ് അക്ഷരമായ 'M' രൂപപെട്ടിട്ടുണ്ടോ? എങ്കിൽ നിങ്ങൾ ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കണം!

ഒരാളുടെ കയ്യിലെ രേഖകളുടെ അടിസ്ഥാനത്തിൽ അയാളുടെ ജീവിതത്തെക്കുറിച്ച് പ്രസ്ഥാവിക്കാൻ ...

Widgets Magazine