ആലപ്പുഴയിൽ ഏഴു വയസ്സുകാരനെ അയൽവാസിയായ വൃദ്ധൻ വീട്ടിൽ കയറി ആക്രമിച്ചു

വെള്ളി, 13 ഏപ്രില്‍ 2018 (18:14 IST)

ആലപ്പുഴ: ഹരിപ്പാട് ഏഴ് വയസുകാരനെ അയൽവാസിയായ വൃദ്ധൻ വീട്ടിൽ കയറി ആക്രമിച്ചു. ആറാട്ടുപുഴ  എം ഇ എസ് ജംഗ്ഷനു സമീപം കുറ്റിശ്ശേരില്‍ ഷാനവാസ് റഷീദ ദമ്പതികളുടെ മകനെയാണ് അയൽവാസിയായ വൃദ്ധൻ ആക്രമിച്ചത്. കുട്ടിയെ ഹരിപ്പാട് ഗവൺമെന്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
 
സംഭവം നടക്കുമ്പോൾ മാതാപിതാക്കൾ വീട്ടിലുണ്ടായിരുന്നില്ല. വീട്ടിൽ ആളില്ലാത്ത തക്കം നോക്കി ഇയാൾ കുട്ടിയുടെ കഴുത്തിന് പിടിക്കുകയും ടോർച്ചുകൊണ്ട് ശരീരത്ത് അടിക്കുകയുമായിരുന്നു. മദ്രസയിൽ വച്ച് തന്റെ കൊച്ചുമകനെ ഉപദ്രവിച്ചു എന്ന് പറഞ്ഞായിരുന്നു വൃദ്ധന്റെ ആക്രമണം. 
 
കുട്ടിയുടെ പേടിച്ചുള്ള നിലവിളി കേട്ട് ഓടിക്കുടിയ നാട്ടുകാരാണ് സംഭവം കണ്ടത്. നാട്ടുകാർ എത്തുമ്പോഴും ഇയാൾ കുട്ടിയെ ഉപദ്രവിക്കുകയായിരുന്നു. സംഭവത്തിൽ കുട്ടിയുടെ മാതപിതാക്കൾ തൃക്കുന്നപ്പുഴ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

വാര്‍ത്ത

news

വ്യാജമെഡിക്കൽ രേഖ: സെൻകുമാറിനെതിരായ കേസ് ഹൈക്കോടതി റദ്ദാക്കി

വ്യാജ മെഡിക്കല്‍ രേഖയുണ്ടാക്കി വേതനം കൈപ്പറ്റിയെന്ന ആക്ഷേപത്തില്‍ മുന്‍ ഡിജിപി ...

news

ആസിഫയുടെ മരണത്തില്‍ സന്തോഷം പങ്കുവെച്ച സംഘപരിവാര്‍ പ്രവര്‍ത്തകനെ ജോലിയില്‍ നിന്നും പുറത്താക്കി

ജമ്മു കശ്‌മീരിലെ കത്തുവ ജില്ലയിൽ ക്രൂര ബലാത്സംഗത്തിനിരയായി ഏട്ട് വയസുകാരി ആസിഫ ബാനു ...

news

ബിഫ് രാഷ്ട്രീയത്തിന്റെ മുഖമ്മൂടികൾ അഴിഞ്ഞു വീഴുന്നു. ദൈവത്തെ കയറ്റുമതി ചെയ്യുന്നതിൽ ഇന്ത്യ ഒന്നാമത്

ബീഫ് എന്ന ഭക്ഷത്തിന്റെ പേരിൽ കുറച്ചൊന്നും പൊല്ലാപ്പല്ല കേന്ദ്ര സർക്കാരും സംഘപരിവാറും ...

news

തിരുവനതപുരത്ത് ബി ജെ പി പ്രവത്തകന് വെട്ടേറ്റു

കരമനയിൽ ബി ജെ പി നെതാവിനെ അജ്ഞാത സംഘം വെട്ടിപ്പരിക്കേൽപ്പിച്ചു. മേലാംകോട് വാര്‍ഡ് ...