വീടിനുള്ളില്‍ പഠനസമയത്ത് കുട്ടികള്‍ ഇരിക്കേണ്ടതെവിടെ?

വെള്ളി, 9 മാര്‍ച്ച് 2018 (14:41 IST)

Vastu, വാസ്തു, ജ്യോതിഷം

ജീവിതത്തില്‍ ശാന്തിയും സമാധാനവും ഉണ്ടാകാന്‍ ആരാണ് ആഗ്രഹിക്കാത്തത്. ഐശ്വര്യ സമ്പൂര്‍ണ്ണമായ ഒരു ജീവിതം കൈവരുത്താന്‍ വാസ്തു ശാസ്ത്ര വിധികള്‍ സഹായിക്കുമെന്നാണ് വിദഗ്ധര്‍ അവകാശപ്പെടുന്നത്. അറിഞ്ഞിരിക്കേണ്ട ചില വാസ്തു വിധികള്‍ ഇതാ:
 
വീടിന്റെ പ്രധാന വാതില്‍ മറ്റൊരു വീടിന്റെ പ്രധാന വാതിലിനു നേര്‍ക്കല്ല തുറക്കുന്നത് എന്ന് ഉറപ്പുവരുത്തണം. പ്രധാനവാതിലില്‍ നിഴല്‍ വീഴാത്ത വിധമായിരിക്കണം വീടിന്റെ നിര്‍മ്മാണം. താഴത്തെ നിലയിലുള്ള വാതിലുകളുടെയും ജനാലകളുടെയും എണ്ണം മുകളിലത്തെ നിലയിലുള്ളവയുടെ എണ്ണത്തെക്കാള്‍ കൂടിയിരിക്കണം.
 
വീടിന്റെ വടക്കു കിഴക്ക് മൂല എപ്പോഴും വൃത്തിയായി സൂക്ഷിക്കാന്‍ മറക്കരുത്. വീടിനു മുന്നില്‍ പാഴ്‌വസ്തുക്കള്‍ കൂട്ടിയിടരുത്. ഉപയോഗയോഗ്യമല്ലാത്ത വസ്തുക്കള്‍ വീടിനുള്ളില്‍ സൂക്ഷിക്കരുത്. ബീമിനു താഴെ കിടക്ക സ്ഥാപിക്കരുത്. ടോയ്‌ലറ്റ്, അടുക്കള, പൂജാമുറി എന്നിവ ഒരിക്കലും അടുത്തടുത്തായി നിര്‍മ്മിക്കരുത്. സ്റ്റെയര്‍‌കെയ്സിനു താഴെ പൂജാമുറിയും ടോയ്‌ലറ്റും നിര്‍മ്മിക്കരുത്.
 
പ്രധാന വാതിലില്‍ നിന്നാല്‍ കാണുന്ന വിധത്തിലാവരുത് അടുക്കള. അടുക്കളയുടെ വടക്ക് കിഴക്ക് ഭാഗത്ത് കണ്ണാടി, വാഷ്‌ബെയ്സിന്‍, സിങ്ക് എന്നിവ സ്ഥാപിക്കുന്നത് നന്നായിരിക്കും. മുതിര്‍ന്ന ആളുകള്‍ക്ക് വീടിന്റെ തെക്ക് പടിഞ്ഞാറ് ഭാഗത്തുള്ള മുറി നല്‍കുന്നതാണ് ഉത്തമം. വടക്ക് അല്ലെങ്കില്‍ കിഴക്ക് ദിക്കിനെ അഭിമുഖീകരിച്ചു വേണം പഠന സമയത്ത് കുട്ടികള്‍ ഇരിക്കേണ്ടത് .
 
തെക്ക് പടിഞ്ഞാറ് ഭാഗത്തു നിന്ന് വടക്ക് കിഴക്ക് ഭാഗത്തേക്ക് വീടിന്റെ ഉയരം ക്രമമായി കുറഞ്ഞു വരണം. മതിലിന്റെ ഉയരവും തെക്ക് പടിഞ്ഞാറ് മൂലയില്‍ ഉയര്‍ന്നിരിക്കണം. വീട് നിര്‍മ്മിക്കാനുള്ള ഭൂമിയുടെ മധ്യഭാഗത്ത് ഒരിക്കലും കിണര്‍ കുഴിക്കരുത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

ജ്യോതിഷം

news

എട്ട് മയില്‍പ്പീലി കൈവശമുണ്ടെങ്കില്‍ ശനിദോഷം ഇല്ലായ്‌മ ചെയ്യാം

ശനിദോഷം പലവിധത്തിലുള്ള ബുദ്ധിമുട്ടുകള്‍ ഉണ്ടാക്കുന്നുവെന്ന പരാതിയാണ് പലരിലുമുള്ളത്. ഈ ...

news

കര്‍ക്കിടകമാസത്തില്‍ വിവാഹം പാടില്ലെന്ന് പറയുന്നത് ഇക്കാരണങ്ങളാല്‍

കര്‍ക്കിടകമാസത്തില്‍ വിവാഹം പാടില്ലെന്ന ചിന്താഗതി പാരമ്പര്യമായി തുടര്‍ന്നു വരുന്നതാണ്. ഈ ...

news

സന്ധ്യാദീപം തെളിയിക്കേണ്ടത് അങ്ങനെയല്ല, അത് ഇങ്ങനെയാണ്

സന്ധ്യാദീപം തെളിയിക്കേണ്ടത് എങ്ങനെയാകണമെന്ന കാര്യത്തില്‍ പലര്‍ക്കും ആശങ്കയും ...

news

വാസ്‌തു ശരിയല്ലെങ്കില്‍ വീട്ടില്‍ വഴക്കുണ്ടാകും!

പ്രതീക്ഷയോടെ ആരംഭിച്ച കുടുംബ ജീവിതത്തില്‍ കലഹമുണ്ടാകുന്നത് എല്ലാവരെയും നിരാശയിലേക്ക് ...