കണ്ണാടികള്‍ വീടിനു മുന്നില്‍ തൂക്കുന്നത് ധനത്തെ ആകര്‍ഷിക്കും

ചൊവ്വ, 6 മാര്‍ച്ച് 2018 (17:33 IST)

Widgets Magazine
ഫെംഗ്ഷൂയി, കണ്ണാടി, വീട്, വാസ്തു, Fengshui, Mirror, Vastu, Astrology

ഒരു കണ്ണാടി, അതിന് എന്തൊക്കെ പ്രയോജനങ്ങള്‍ ഉണ്ടെന്ന് സാധാരണഗതിയില്‍ പ്രവചിക്കാന്‍ എളുപ്പമാണ്. എന്നാല്‍, ഫെംഗ്ഷൂയി ശാസ്ത്രമനുസരിച്ച് കണ്ണാടിക്ക് പ്രയോജനങ്ങള്‍ പലതാണ്.
 
ഫെംഗ്ഷൂയി ഊര്‍ജ്ജ ക്രമീകരണത്തില്‍ വളരെ പ്രാധാന്യമുള്ള വസ്തുവാണ് കണ്ണാടി. കണ്ണാടികള്‍ വിസ്തീര്‍ണം കൂട്ടാന്‍ പ്രയോജനപ്പെടുത്താം. അനാവശ്യ ഊര്‍ജ്ജത്തെ വ്യതിചലിപ്പിക്കാനും പ്രയോജനപ്പെടുത്താം. ഭിത്തിയുടെ വലിപ്പം ക്രമീകരിക്കാനും വേണമെങ്കില്‍ ഒരു ഭിത്തിയെ മറയ്ക്കാനും കണ്ണാടി ഉപകരിക്കും.
 
ഫെംഗ്ഷൂയിയില്‍ പല തരത്തിലുള്ള കണ്ണാടികള്‍ പ്രചാരത്തിലുണ്ട്. ഇതില്‍ വൃത്താകൃതിയിലുള്ളതിനും അഷ്ടഭുജാകൃതിയിലുള്ളതിനുമാണ് കൂടുതല്‍ പ്രചാരം.
 
ചെറു കണ്ണാടികള്‍ സ്ഥാപിക്കുന്നതിനെ ഫെംഗ്ഷൂയി വിദഗ്ധര്‍ അനുകൂലിക്കില്ല. കാരണം, അതിലൂടെയുള്ള പ്രതിഫലനങ്ങള്‍ ചെറുതാവുമെന്നത് തന്നെ. തെളിച്ചമില്ലാത്ത കണ്ണാടിയും ഉപയോഗിക്കുന്നത് അനുകൂല ഫലം തരണമെന്നില്ല. കണ്ണാടികള്‍ തെരഞ്ഞെടുക്കുമ്പോള്‍ അവ വലുപ്പമുള്ളതും തെളിച്ചമുള്ളതും ആയിരിക്കണം. 
 
കണ്ണാടികള്‍ വയ്ക്കേണ്ട സ്ഥലങ്ങളെ കുറിച്ചും ധാരണ ഉണ്ടായിരിക്കണം. ഇടനാഴിയെ പ്രതിഫലിപ്പിക്കുന്ന കണ്ണാടി നന്നല്ല എന്നാണ് വിദഗ്ധര്‍ പറയുന്നത്. അഴുക്ക് നിറഞ്ഞസ്ഥലത്ത് കണ്ണാടി തൂക്കുന്നത് അഴുക്കിനെ പ്രതിഫലിപ്പിക്കുമെന്നതിനാല്‍ അതു ഒഴിവാക്കണം. കിടപ്പുമുറിയിലെ കണ്ണാടിയും ഒഴിവാക്കണമെന്നാണ് ഫെംഗ്ഷൂയി വിദഗ്ധര്‍ ഉപദേശിക്കുന്നത്.
 
ചെറിയ മുറികളില്‍ കണ്ണാടി ഉപയോഗിക്കുന്നതിലൂടെ കൂടുതല്‍ വലിപ്പമുണ്ടെന്ന് തോന്നിപ്പിക്കാം. ഒരു ഭിത്തി മറയ്ക്കേണ്ട ആവശ്യമുണ്ടായാലും കണ്ണാടി പ്രയോജനപ്രദം തന്നെ. കണ്ണാടികള്‍ വീടിനു മുന്നില്‍ തൂക്കുന്നത് ധനത്തെ ആകര്‍ഷിക്കും. വീടിന്‍റെ പ്രവര്‍ത്തി മണ്ഡലത്തിലാണ് കണ്ണാടി തൂക്കുന്നത് എങ്കില്‍ അത് ഉദ്യോഗത്തെ പോഷിപ്പിക്കും.Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

ജ്യോതിഷം

news

പ്രണയിക്കുന്നതിന് ജ്യോതിഷം നോക്കണോ?

പ്രണയം വിജയിക്കുന്നതിനും, പ്രണയ വിജയത്തിന് സ്വന്തം കാലില്‍ നില്‍ക്കുന്നതിനുളള ശേഷി ...

news

നിങ്ങളുടെ ജനനം ബുധനാഴ്‌ചയായിരുന്നോ ?; എങ്കില്‍ നിങ്ങള്‍ ലോകമറിയുന്ന വ്യക്തിയായി തീര്‍ന്നേക്കാം

ജനന സമയത്തിനു മാത്രമല്ല പ്രത്യേകതയുള്ളത്. ജനിച്ച ദിവസംവരെ ഓരോരുത്തരുടെയും സ്വഭാവവുമായി ...

news

സ്വര്‍ണ്ണ പാദസരം അണിഞ്ഞാല്‍ ഐശ്വര്യം ഇല്ലാതാകുമെന്ന് പറയുന്നത് ഇക്കാരണങ്ങളാലോ ?

സ്വര്‍ണം ഉപയോഗിക്കുന്ന കാര്യത്തില്‍ ഇന്ത്യക്കാര്‍ ഒട്ടും പിന്നിലല്ല. വെള്ളിയേക്കാള്‍ ...

news

ഈ വിശ്വാസങ്ങള്‍ ആശങ്കപ്പെടുത്തിയേക്കാം; വിവാഹത്തിന് ജാതകപ്പൊരുത്തം അനിവാര്യമോ ?

വിവാഹക്കാര്യത്തിൽ, കാലാകാലങ്ങളായി നമ്മുടെ രാജ്യത്ത് നിലനിന്ന് വരുന്ന ഒരു ആചാരമാണ് ...

Widgets Magazine