'രാഷ്ട്രീയം ഉണ്ടെന്ന് നാളെ ആരെങ്കിലും പറഞ്ഞാല്‍ മഞ്ജു പാര്‍ട്ടി മാറ്റിപ്പറയരുത്'

'രാഷ്ട്രീയം ഉണ്ടെന്ന് നാളെ ആരെങ്കിലും പറഞ്ഞാല്‍ മഞ്ജു പാര്‍ട്ടി മാറ്റിപ്പറയരുത്'

Rijisha M.| Last Modified ശനി, 5 ജനുവരി 2019 (10:22 IST)
കഴിഞ്ഞ ദിവസം അന്തരിച്ച സി പി എം നേതാവ് സൈമൺ ബ്രിട്ടോയ്‌ക്ക് ആദരാഞ്ജലി അർപ്പിച്ച് നടി മഞ്ജു വാര്യർ. ഫേസ്‌ബുക്കിലൂടെയാണ് നടി ആദരാഞ്ജലികൾ അർപ്പിച്ചത്.

'കാലത്തിന് തോൽപ്പിക്കാനാവാത്ത സഖാവാണ് സൈമണ്‍ ബ്രിട്ടോ. ഒരു കത്തിമുനയ്ക്ക് തളര്‍ത്തിക്കളയാനാവാത്ത കരുത്ത്. മരിക്കില്ല, മനസുകളില്‍ ജീവിക്കും. വിട… ' എന്നായിരുന്നു താരത്തിന്റെ ഫേസ്‌ബുക്ക് പോസ്റ്റ്‌.

എന്നാല്‍ ഈ പോസ്‌റ്റിനെതിരെ സോഷ്യല്‍ മീഡിയയില്‍ രൂക്ഷവിമര്‍ശനം ഉയർന്നിരിക്കുകയാണ്. സൈമണ്‍ ബ്രിട്ടോയ്ക്ക് രാഷ്ട്രീയമുണ്ടെന്നും അതുകൊണ്ട് നാളെ രാഷ്ട്രീയം പറഞ്ഞാല്‍ പാര്‍ട്ടി മാറ്റിപ്പറയരുതെന്നും പരിഹാസം ഉയരുന്നുണ്ട്.

വനിതാ മതിലിനു ആദ്യം പിന്തുണ പ്രഖ്യാപിക്കുകയും അതിനു ശേഷം പിന്‍വലിക്കുകയും ചെയ്തതിന്റെ പേരിലാണ് ഈ വിമര്‍ശനങ്ങള്‍ക്ക് കാരണം.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :