‘ഒടിയൻ ഹർത്താലിനെ തോൽ‌പ്പിച്ചിട്ടില്ല’; തുറന്നു പറഞ്ഞ് ശ്രീകുമാർ മേനോൻ

അപർണ| Last Updated: വെള്ളി, 4 ജനുവരി 2019 (10:21 IST)
ഏറെ പ്രതീക്ഷകൾക്കൊടുവിലാണ് മോഹൻലാലിന്റെ റിലീസ് ആയത്. ശ്രീകുമാർ മേനോന്റെ ആദ്യ സംവിധാന സംരംഭം ആയിരുന്നു ഒടിയൻ. എന്നാൽ, പ്രതീക്ഷയ്ക്കൊത്ത് ഉയരാൻ കഴിയാഞ്ഞത് ആരാധകരെ വിഷമിപ്പിച്ചിരുന്നു. ഒടിയൻ റിലീസ് ചെയ്യുന്ന അന്നാണ് ബിജെപി അപ്രതീക്ഷിതമായി ഹർത്താൽ പ്രഖ്യാപിച്ചത്.

ഹർ‌ത്താലിനെ വെല്ലുവിളിച്ചല്ല ഒടിയൻ റിലീസ് ചെയ്തതെന്ന് തുറന്നു പറയുകയാണ് സംവിധായകനിപ്പോൾ. ഹര്‍ത്താല്‍ അനുകൂലികള്‍ പറഞ്ഞ ചില സ്ഥലങ്ങളില്‍ ആദ്യ ദിവസം കളിച്ചിട്ടില്ല. കോഴിക്കോട്, തിരുവനന്തപുരം എന്നിവിടങ്ങളിലെ ചില ഷോകള്‍ നിര്‍ത്തി വച്ചിരുന്നു. തടയാതിരുന്ന സ്ഥലത്തായിരുന്നു സിനിമ റിലീസ് ചെയ്തതെന്ന് അദ്ദേഹം പറയുന്നു.

ഹർത്താവിനെ തോൽപ്പിച്ചു എന്നൊന്നും ഞാൻ ഒരിടത്തും പറഞ്ഞിട്ടില്ലെന്നും ശ്രീകുമാർ മേനോൻ ഈ അവസരത്തിൽ പറഞ്ഞു. ഒടിയൻ സിനിമയ്ക്കെതിരെ നടന്ന ആൾകൂട്ട ആക്രമങ്ങൾ തന്നെ ഒരു തരത്തിലും ബാധിച്ചിട്ടില്ലെന്ന് ശ്രീകുമാർ മേനോൻ. ഒരുപാട് പ്രതിസന്ധിയിലൂടെയാണ് താൻ കടന്നു പോയതെന്നും അതിനാൽ തന്നെ ഇതെല്ലാം സംയമനത്തോടെയാണ് നോക്കി കാണുന്നതെന്നും ശ്രീകുമാർ മേനോൻ പറഞ്ഞു. മാതൃഭൂമി കപ്പടിവിയിലെ ഐ പേഴ്സണലി എന്ന പരിപാടിയിൽ സംസാരിക്കുകയായിരുന്നു സംവിധായകൻ.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :