മഞ്ജുവിനെ സഹായിച്ചതിന് കണക്കിനു കിട്ടി, പരിഭവമില്ല: ശ്രീകുമാർ മേനോൻ

അപർണ| Last Modified വെള്ളി, 4 ജനുവരി 2019 (10:25 IST)
മോഹൻലാൽ- ശ്രീകുമാർ മേനോൻ കൂട്ടുകെട്ടിൽ പുറത്തുവന്ന ചിത്രമാണ് ഒടിയൻ. ഒടിയന് കൊടുത്ത വൻ ഹൈപ്പാണ് ചിത്രത്തിന് നേരയുളള വിമർശനങ്ങൾക്ക് വഴിവെച്ചത്. നടി മഞ്ജുവാര്യർക്കെതിരെ ശ്രീകുമാർ മേനോൻ ആരോപണങ്ങൾ ഉയർത്തിയിരുന്നു. മഞ്ജു കാരണമാണ് ചിത്രത്തെ ഇത്രയധികം ആളുകൾ വിമർശനമുന്നയിച്ചതെന്നായിരുന്നു സംവിധായകൻ ആരോപിച്ചത്.

മഞ്ജുവാര്യരെ കുറിച്ചും താരത്തിന്റെ രണ്ടാം വരവിനെ കുറിച്ചും ശ്രീകുമാർ മേനോൻ
മാതൃഭൂമി കപ്പടിവിയിലെ ഐ പേഴ്സണലി എന്ന പരിപാടിയിൽ വ്യക്തമാക്കി. മഞ്ജുവിനെ സഹായിച്ചതിൽ തനിയ്ക്ക് ഒരു തരത്തിലുമുള്ള കുറ്റബോധമില്ലെന്നും ശ്രീകുമാർ മേനോൻ പറഞ്ഞു. കൂടാതെ ഇന്ന് ഒറ്റ തിരിഞ്ഞ് എല്ലാ ആക്രമങ്ങളും താൻ നേരിടുകയാണ്. അതിലും തനിയ്ക്ക് വിഷമമില്ലെന്നും ശ്രീകുമാർ മേനോൻ പറഞ്ഞു.

സിനിമയ്ക്കെതിരെ നടന്ന ആൾകൂട്ട ആക്രമങ്ങൾ തന്നെ ഒരു തരത്തിലും ബാധിച്ചിട്ടില്ലെന്ന് ശ്രീകുമാർ മേനോൻ. ഒരുപാട് പ്രതിസന്ധിയിലൂടെയാണ് താൻ കടന്നു പോയതെന്നും അതിനാൽ തന്നെ ഇതെല്ലാം സംയമനത്തോടെയാണ് നോക്കി കാണുന്നതെന്നും ശ്രീകുമാർ മേനോൻ പറഞ്ഞു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :