പ്രളയം: കൊച്ചിയിൽ എ ടി എമ്മുകൾ പൂട്ടിയേക്കും

വെള്ളി, 10 ഓഗസ്റ്റ് 2018 (19:24 IST)

കൊച്ചി: സംസ്ഥാനത്ത് കനത്ത മഴയിൽ വെള്ളപ്പൊക്കം രൂക്ഷമയതോടെ എറണാകുളം ജില്ലയില എ ടി എമ്മുകളും ബാങ്ക് ശാഖകളും പൂട്ടിയേക്കും. ഗ്രൗണ്ട് ഫ്ലോറുകളില്‍ പ്രവര്‍ത്തിക്കുന്ന ബാങ്ക് ശാഖകളും എ ടി എമ്മുകളും പൂട്ടാനാണ് തീരുമാനിച്ചിരിക്കുന്നത്. ഇതു സംബന്ധിച്ച്‌ ചില ബാങ്കുകള്‍ ശാഖകള്‍ക്ക് സര്‍ക്കുലര്‍ നല്‍കി.
 
എ ടി എം മെഷീനുകളിൽ ലോഡ് ചെയ്തിരിക്കുന്ന പണം മുഴുവന്‍ സമീപത്തെ കറന്‍സി ചെസ്റ്റുകളിലേക്ക് മാറ്റാനാണ് നിര്‍ദേശം നൽകിയിട്ടുണ്ട്. ഏത് അടിയന്തരഘട്ടത്തിലും പണം മാറ്റാന്‍ ശാഖകള്‍ തയ്യാറായിരിക്കണം. ചെസ്റ്റുകളിലേക്ക് മാറ്റാന്‍ കഴിഞ്ഞില്ലെങ്കില്‍ വലിയ തുകകള്‍ സേഫുകളിലെ ഏറ്റവും ഉയര്‍ന്ന റാക്കുകളിലേക്കു മാറ്റണമെന്നും സര്‍ക്കുലറില്‍ പറയുന്നു.
 
എ ടി എം കൗണ്ടറിലെ വൈദ്യുത വിതാനം പൂര്‍ണമായും ഒഴിവാക്കി ഷട്ടറുകള്‍ അടയ്ക്കാനുള്ള നടപടികള്‍ മിക്ക ബാങ്കുകളും ആരംഭിച്ചു. ബാങ്കിലെ സ്വര്‍ണം ഉള്‍പ്പടെയുള്ള വസ്തുക്കള്‍ പ്ലാസ്റ്റിക് കവറുകളിലേക്ക് മാറ്റാനും ബാങ്കുകളിലെ ഇലക്‌ട്രോണിക് ഉപകരണങ്ങളും സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി സ്ഥാപിക്കാനും നിര്‍ദേശമുണ്ട്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

ധനകാര്യം

news

9 രൂപക്ക് ഫ്രീഡം ഓഫർ പ്രഖ്യാപിച്ച് ബി എസ് എൻ എൽ

സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് ഫ്രീഡം ഓഫര്‍ ഛോട്ടാ പാക്ക് അവതരിപ്പിച്ച്‌ ...

news

വിപണിയിലെത്തും മുൻപേ താരമായി ഷവോമി എം ഐ മിക്സ് 3

ഷവോമിയുടെ പുറത്തിറങ്ങാനിരിക്കുന്ന പുതിയ സ്മാര്‍ട്‌ഫോണ്‍ ഷവോമി എംഐ മിക്‌സ് 3 യുടെ കൂടുതൽ ...

news

ഒരൊന്നൊന്നര ട്വീറ്റ്: ഇലോൺ മസ്ക് വാരിയത് 6177.15 കോടി !

ഒരറ്റ ട്വീറ്റ് കൊണ്ട് കോടികൾ സ്വന്തമാക്കിയെന്നു കേൾക്കുമ്പോൾ അത്ഭുതപ്പെടുന്നുണ്ടാകും ...

news

'ബാങ്കുകളിലെ മിനിമം ബാലൻസ് വ്യവസ്ഥ പിൻവലിക്കണം': മുഖ്യമന്ത്രി

ബാങ്കുകളിലെ മിനിമം ബാലൻസ് വ്യവസ്ഥയും സർവീസ് ചാർജ്ജ് വ്യവസ്ഥയും പിൻവലിക്കണമെന്ന് ...

Widgets Magazine