കേരളത്തെ വിഴുങ്ങി പ്രളയം; ദേശീയ ദുരന്തമായി പ്രഖ്യാപിക്കില്ലെന്ന് കേന്ദ്രം - സ്വാതന്ത്ര്യദിന സല്‍ക്കാരം ഗവര്‍ണര്‍ റദ്ദാക്കി

ന്യൂഡല്‍ഹി/തിരുവനന്തപുരം, വെള്ളി, 10 ഓഗസ്റ്റ് 2018 (18:26 IST)

  Rain , flood , kerala , മഴക്കെടുതി , പ്രളയം , പി സദാശിവം , നരേന്ദ്ര മോദി

ദുരിതം വിതച്ച് കനത്ത മഴയും പ്രളയും തുടരവെ കേരളത്തെ നിരാശപ്പെടുത്തി കേന്ദ്രസര്‍ക്കാര്‍. സംസ്ഥാനത്തെ മഴക്കെടുതി ദേശീയ ദുരന്തമായി പ്രഖ്യാപിക്കില്ലെന്ന് കേന്ദ്രം വ്യക്തമാക്കി. പ്രത്യേക കേസായി പരിഗണിച്ച് സഹായം ചെയ്യുമെന്ന് കേന്ദ്രം വ്യക്തമാക്കി.

എട്ട് ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടും ദുരന്തത്തെ മോദി സര്‍ക്കാര്‍ നിസാരവത്കരിക്കുകയാണെന്ന ആരോപണവും ഇതോടെ ശക്തമായി.

മഴക്കെടുതിയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ആരാഞ്ഞ് പ്രധാനമന്ത്രി നരേന്ദ്ര മോദി മുഖ്യമന്ത്രി പിണറായി വിജയനെ ഫോണില്‍ വിളിച്ചിരുന്നു.

ദുരിത ബാധിത സ്ഥലങ്ങൾ സന്ദർശിക്കാൻ കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗ് ഞായറാഴ്ച കേരളത്തിലെത്തും. പ്രളയബാധിത സ്ഥലങ്ങളും ദുരിതാശ്വാസ ക്യാമ്പുകളും അദ്ദേഹം സന്ദര്‍ശിക്കും.

അതേസമയം, സ്വാതന്ത്ര്യദിനം പ്രമാണിച്ച് ഓഗസ്റ്റ് 15ന് രാജ് ഭവനില്‍ നടത്താനിരുന്ന സല്‍ക്കാര പരിപാടി ഗവര്‍ണര്‍ ജസ്റ്റിസ് പി സദാശിവത്തിന്റെ നിര്‍ദേശ പ്രകാരം വേണ്ടന്നു വച്ചു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കു സ്വന്തം ശമ്പളത്തില്‍ നിന്ന് ഒരു ലക്ഷം രൂപ സംഭാവന ചെയ്യാനും ഗവര്‍ണര്‍ തീരുമാനിച്ചു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

വാര്‍ത്ത

news

മഴക്കെടുതി: വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിച്ചാല്‍ നടപടിയെന്ന് ഡിജിപി

സാമൂഹ്യ മാധ്യമങ്ങളിലൂടെയും അല്ലാതെയും മഴക്കെടുതി സംബന്ധിച്ച്‌ വ്യാജ വാര്‍ത്തകൾ ...

news

മന്ത്രിസഭാ പുനസംഘടന: ഇ പിക്ക് വ്യവസായം തന്നെ, എ സി മൊയ്തീന് തദ്ദേശ സ്വയംഭരണം, കെ ടി ജലീലിന് ഉന്നത വിദ്യാഭ്യാസം

കേരള മന്ത്രിസഭയിൽ സമൂലമായ മാറ്റങ്ങൾ വരുത്താൻ നിർദേശവുമയി സി പി എം. മന്ത്രി ബന്ധു ...

news

യാത്രകളും വെള്ളത്തിലാകും; ട്രെയിന്‍ ഗതാഗതത്തിന് മൂന്ന് ദിവസത്തേക്ക് പൂര്‍ണ്ണ നിയന്ത്രണം

സംസ്ഥാനത്തെ കനത്ത മഴയും പാത നവീകരണവും ട്രെയിന്‍ ഗതാഗത്തിന് തടസമാകുന്നു. എറണാകുളം ടൗണ്‍ ‍- ...

news

പ്രളയബാധിത പ്രദേശങ്ങള്‍ മുഖ്യമന്ത്രി സന്ദര്‍ശിക്കും

പ്രളയബാധിത പ്രദേശങ്ങള്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നാളെ സന്ദര്‍ശിക്കും. ...

Widgets Magazine