മുൻ അത്‌ലറ്റിക്കോ മാഡ്രിഡ് താരത്തെ ടീമിലെത്തിച്ച് ജംഷഡ്പൂർ എഫ് സി

വെള്ളി, 10 ഓഗസ്റ്റ് 2018 (18:03 IST)

ജംഷഡ്പൂർ എഫ് സിയില്‍ കളിക്കാനൊരുങ്ങി മുൻ അത്‌ലറ്റികോ മഡ്രിഡ് താരം സെര്‍ജിയോ സിഡോഞ്ച. ജംഷഡ്പൂർ എഫ് സിയില്‍ അഞ്ചാമത്തെ വിദേശ താരമായാണ് സിഡോഞ്ച എത്തിയിരിക്കുന്നത്. അത്‌ലറ്റിക്കോ മഡ്രിഡിലെ ബി സി ടീമുകളിൽ സെര്‍ജിയോ സിഡോഞ്ച കളിച്ചിട്ടുണ്ട്. 
 
ജംഷദ്പൂരിന്റെ പ്രീസീസണ്‍ ടൂറിന്റെ സമയത്ത് സ്പെയിനില്‍ വെച്ച്‌ താരം ടീമിനൊപ്പം ചേരും. മിഡ് ഫീൽഡറയ സെര്‍ജിയോ സിഡോഞ്ച ജംഷഡ്പൂർ എഫ് സിയിലും അതേ പൊസിഷനിൽ തന്നെയാവും കളിക്കുക എന്നാണ് റിപ്പോർട്ടുകൾ.  
 
സ്പാനിഷ് ക്ലബുകളായ സരഗോസ, ആല്‍ബസെറ്റെ, പോന്‍ഫെരാഡ  എന്നീ ക്ലബ്ബുകൾക്ക് വേണ്ടി 27 കാരനായ സിഡോഞ്ച കളിച്ചിട്ടുണ്ട്. പാബ്ലൊ‌, വെല്ലിങ്ടണ്‍ പ്രിയോറി, തിരി, മെമൊ എന്നിവരാണ് ടീമിലെ മറ്റു വിദേശ താരങ്ങൾ. ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

മറ്റു കളികള്‍

news

സമ്മര്‍ദ്ദങ്ങളുടെ കൂടാരമായി റയല്‍; റൊണാള്‍ഡോയ്‌ക്ക് പിന്നാലെ മോഡ്രിച്ചും ക്ലബ്ബ് വിടുന്നു

ഷ്യൻ ലോകകപ്പിൽ ക്രൊയേഷ്യയെ ഫൈനലിൽ എത്തിച്ച ലൂകാ മോഡ്രിച്ച് റയല്‍ മാഡ്രിഡ് വിടുമെന്ന് ...

news

ഇത് ചരിത്ര നേട്ടം; അര്‍ജന്റീനയെ അട്ടിമറിച്ച് ഇന്ത്യ, അവിശ്വസനീയമെന്ന് ഫുട്ബോൾ ലോകം

ഇന്ത്യൻ ഫുട്ബോളിന്റെ ചരിത്രത്തിലാദ്യമായി ഇതാ ഒരു സുവർണദിനം. ഫുട്ബോൾ രംഗത്ത് വൻ വളർച്ച ...

news

മാരിന് മുമ്പില്‍ സിന്ധുവിന് വീണ്ടും കാലിടറി; ലോക ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പില്‍ ഇന്ത്യന്‍ താരത്തിന് വെള്ളി

ഇന്ത്യയുടെ പിവി സിന്ധുവിന് ഒരിക്കൽക്കൂടി ലോക ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിന്റെ ഫൈനലിൽ ...

news

ലോക ബാഡ്‌മിന്റണ്‍ ചാമ്പ്യന്‍ഷിപ്പ്: പിവി സിന്ധു തുടർച്ചയായ രണ്ടാം വർഷവും ഫൈനലില്‍ - എതിരാളി കരോലിന മാരിന്‍

പിവി സിന്ധു തുടർച്ചയായ രണ്ടാം വർഷവും ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പ് ഫൈനലിൽ. സെമിയിൽ ...

Widgets Magazine