ചെമ്പൂരിൽ ഭാരത് പെട്രോളിയത്തിന്റെ പ്ലാന്റിൽ വൻ പൊട്ടിത്തെറി

Sumeesh| Last Modified ബുധന്‍, 8 ഓഗസ്റ്റ് 2018 (17:15 IST)
മുംബൈൾ: ചെമ്പൂരിലെ ഭരത് പെട്രോളിയം ലിമിറ്റഡിന്റെ പ്ലാന്റിൽ വൻ സ്ഫോടനം. ബുധനാഴ്ച വൈകുന്നേരം മൂന്നു മണിയോടെയാണ് റിഫൈനറിയിലെ കം‌പ്രസർ ഷേഡിൽ നിന്നും പൊട്ടിത്തെറിയുണ്ടായത് തീ പിന്നീട് പടർന്നു പിടിക്കുകയായിരുന്നു എന്ന് ബി പി സി എൽ അധികൃതർ പറഞ്ഞു

തീ
ഇപ്പോൾ നിയന്ത്രണ വിധേയമായിട്ടുണ്ട് എങ്കിലും പൂർണമായും തീ അണക്കാനുള്ള ശ്രമങ്ങൾ തുടരുകയണ്. അപകടം ഉണ്ടായ ഉടൻ തന്നെ രണ്ട് ഫോ ടെൻഡറുകളും രണ്ട് ജംബോ ടാങ്കറുകളും എത്തിച്ച് ഫയർ ഫോഴ്സ് തീ നിയന്ത്രന വിധേയമാക്കുകയായിരുന്നു.

അപകടത്തിൽ രണ്ട് തൊഴിലാളികൾക്ക് പൊള്ളലേറ്റുട്ടുണ്ട്. ഇവരുടെ പരിക്കുകൾ ഗുരുതരമല്ലെന്നും ഇരുവരെയും പ്രാഥമിക ചികിത്സ നൽകിയ ശേഷം ആശുപത്രിയിലേക്ക് മാറ്റിയതായും ബി പി സി എൽ അധികൃതർ വ്യക്തമാക്കി.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :