ഇടുക്കി ഡാമിൽ ക്രമാതീതമായി ജലനിരപ്പ് ഉയരുന്നു; ട്രയൽ റൺ നടത്തിയേക്കും

Sumeesh| Last Modified ബുധന്‍, 8 ഓഗസ്റ്റ് 2018 (16:53 IST)
ഇടുക്കി: ശക്തമായ മഴയെ തുടർന്ന് ഇടുക്കി ചെറുതോണി അണക്കെട്ടിലെ ജലനിരപ്പ് വീണ്ടും ക്രമാതീതമായി ഉയരുന്നു. ബുധനാഴ്ച രാവിലെ 10 മണിക്ക് നടത്തിയ പരിശോധനയിൽ 2396.86 അടിയായിരുന്നു ഡമിലെ ജലനിരപ്പ്. രണ്ട് മണിയായതോടെ 2397 അടിയായി ജലനിരപ്പ് ഉയർന്നു.

ഡാമിലേക്കുള്ള നീരൊഴുക്ക് ശക്തമായി തുടരുകയാണ് ഈ സാഹചര്യത്തിൽ ഒരടി കൂടി ഉയർന്ന് 2398 അടിയാവുന്നതോടെ റെഡ് അലെർട്ട് പ്രഖ്യാപിക്കാനാണ് തീരുമാനം. റെഡ് അലെർട്ട് പ്രഖ്യാപിച്ച് ഒരു മണിക്കൂറിനുള്ളിൽ ട്രയൽ റണ്ണിനായി അണക്കെട്ടിന്റെ ഷട്ടറുകൾ തുറക്കും എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.

ആശങ്കപ്പെടുത്തുന്ന രീതിയിലാണ് അണക്കെട്ടിലേക്കുള്ള നിരൊഴുക്ക് വർധിക്കുന്നത്. ഡാമിന്റെ വൃഷ്ടി പ്രദേശങ്ങളിൽ ശക്തമായ മഴ തുടരുകയാണ്. 2396.26 അടിയായിരുന്നു കഴിഞ്ഞ ദിവസം രാത്രിയിൽ ഡാമിലെ ജലനിരപ്പ്. പിന്നീട് മണിക്കുറുകൾക്കുള്ളിൽ ജലനിരപ്പ് ഉയരുകയായിരുന്നു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :