അട്ടപ്പാടി വനത്തിൽ കഞ്ചാവ് വേട്ടക്ക് പോയ വനപാലക സംഘത്തെ കാണാതായി

പാലക്കാട്, ബുധന്‍, 8 ഓഗസ്റ്റ് 2018 (15:26 IST)

അട്ടപ്പാടിയിലെ വനമേഖലയില്‍ കഞ്ചാവ് വേട്ടയ്ക്ക് പോയ ആറംഗ വനപാലക സംഘത്തെ കാണാതായി. തിങ്കളാഴ്ചയാണ് ഗലസി-തുടുക്കി വനമേഖലയിലേക്ക് പരിശോധനയുടെ ഭാഗമായി മുക്കാലി ഫോറസ്റ്റ് റേഞ്ച് ഓഫീസര്‍ അഭിലാഷിന്‍റെ നേതൃത്വത്തിലുള്ള ആറംഗ സംഘം യാത്ര തിരിച്ചത്. ഇവരുമായുള്ള ആശയ വിനിമയം പ്പൂർണമായും നഷ്ടമയിരിക്കുകയാണ്.
 
വനമേഖലയില്‍ കനത്ത മഴ തുടരുന്നതിനാല്‍ വരകാര്‍ പുഴ കരകവിഞ്ഞൊഴുകുകയാണ്. ഇതേതുടര്‍ന്ന് പുഴ കടക്കാ‍നാവതെ ഇവര്‍ വനത്തില്‍ കുടുങ്ങിയിരിക്കാമെന്ന നിഗമനത്തിലാണ് വനംവകുപ്പ് അധികൃതര്‍. വനപാലകരെ കണ്ടെത്തുന്നതിനായി മൂന്ന് സംഘങ്ങളായി തിരിഞ്ഞ് വനംവകുപ്പ് അന്വേഷണം തുടങ്ങിയിട്ടുണ്ട്
 
സാധാരണ പരിശോധനയുടെ ഭാഗമായതിനാൽ ഒരു ദിവസത്തെ ഭക്ഷണം മാത്രമാണ് സംഘം കയ്യിൽ കരുതിയിരുന്നത്  അതിനാല്‍ തിങ്കളാഴ്ച പോയ സംഘം ഇന്ന് രാവിലെയായിട്ടും തിരിച്ചെത്താത്തത് ആശങ്കയുണ്ടാക്കിയിട്ടുണ്ട്. അഗളിയിലെ പോലീസ് സംഘം തിങ്കളാഴ്ച ആറംഗ സംഘത്തെ കണ്ടിരുന്നു. ഇതാണ് ഇവരെ കുറിച്ച് അവസനമായി ലഭിച്ച വിവരം. ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

വാര്‍ത്ത

news

ജലനിരപ്പ് ഉയർന്നു, ഇടമലയാർ അണക്കെട്ട് വ്യാഴാഴ്‌ച തുറക്കും; റെഡ് അലേർട്ട് പ്രഖ്യാപിച്ചു

ജലനിരപ്പ് ഉയർന്നതിനെത്തുടർന്ന് ഇടമലയാര്‍ അണക്കെട്ട് തുറക്കുന്നതിന്റെ ഭാഗമായി റെഡ് ...

news

ധാരണയായി; ഇപി ജയരാജൻ വീണ്ടും മന്ത്രി സഭയിലേക്ക്

ബന്ധു നിയമനത്തിന്റെ പേരില്‍ മന്ത്രിസ്ഥാനം രാജിവച്ച ഇപി ജയരാജൻ വീണ്ടും മന്ത്രി സഭയിലേക്ക്. ...

news

ആൾകൂട്ട കൊലപാതകങ്ങൾ അവസാനിക്കുന്നില്ല; മധ്യപ്രദേശിൽ മനോവൈകല്യമുള്ളയാളെ ആൾകൂട്ടം തല്ലിക്കൊന്നു

രാജ്യത്ത് വീണ്ടും ആള്‍ക്കൂട്ട കൊലപാതകം. മധ്യപ്രദേശിലെ ഷിങ്‌വാര്‍ ജില്ലയിലാണ് കുട്ടികളെ ...

news

അനിയനുവേണ്ടി വിവാഹമുറപ്പിച്ചു, വീട്ടിലെത്തിയപ്പോൾ ചേട്ടനെ കാമുകനാക്കി; ഭാവി വരനും ചേട്ടനും മാറി മാറി പീഡിപ്പിച്ചു

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച സംഭവത്തിൽ സഹോദരങ്ങളെ പൊലീസ് അറസ്റ്റ് ചെയ്തു. ...

Widgets Magazine