റോഡിലെ കുഴിയടക്കാനും ഇനി മൊബൈൽ ആപ്പ്; ന്യൂ ജനറേഷനായി പി ഡബ്ല്യു ഡി

ചൊവ്വ, 21 ഓഗസ്റ്റ് 2018 (16:48 IST)

റോഡിലെ കുഴികൾ മൂടുന്നില്ല എന്ന് നമ്മൾ പലപ്പോഴും പരാതി പറഞ്ഞിരിക്കും. പലയിറ്റങ്ങളിൽ ഇതിനായി കയറി ഇറങ്ങി മടുത്തിട്ടുമുണ്ടാകും. റോഡിലെ കുഴികളെ കുറിച്ച് പി ഡബ്ലിയു ഡി അറിയുമ്പോഴേക്കും സമയം ഒരുപാടെടുക്കും. എന്നാൽ ഇനി ആ താമസമില്ല. റോഡുകളിലെ കുഴിയെ കുറിച്ച് അറിയിക്കുന്നതിനായി മൊബൈൽ ആപ്പ് തയ്യാറാക്കിയിരിക്കുകയാണ് പി ഡബ്ലിയു ഡി.
 
പി ഡബ്ല്യു ഡി ഫിക്‌സിറ്റ്’ എന്നാണ് ആപ്പിന്റെ പേര്. ഈ ആപ്പ് വഴി റോഡുകളിലെ കുഴിയുടെ ഫോട്ടോയെടുത്ത് ഡിപ്പാർട്ട്മെന്റിനെ നേരിട്ട് തന്നെ അറിയിക്കം. ഉടൻതന്നെ ഇവ പരിഹരിക്കപ്പെടും എന്നാണ് പി ഡബ്ലിയു ഡി ഉറപ്പ് നൽകുന്നത്. ആപ്പ് പ്ലേ സ്റ്റോറിൽ ലഭ്യമാണ്. ഒരാഴ്ചക്കകം ഇത് ഐ ഒ എസ് പ്ലാറ്റ്ഫോമിലും ലഭ്യമാക്കും. 
 
ആപ്പ് വഴി അയയ്ക്കുന്ന പരാതികള്‍ സംബന്ധിച്ച അതതു സ്ഥലങ്ങളിലെ അസിസ്റ്റന്റ് എന്‍ജിനീയര്‍മാര്‍, എക്‌സിക്യുട്ടീവ് എന്‍ജിനീയര്‍ തുടങ്ങിയവര്‍ക്ക് ജാഗ്രതാ നിര്‍ദേശം ഇമെയിലായും മെസേജ് അലര്‍ട്ടായും ലഭിക്കും. പരാതി ലഭിച്ചാലുടന്‍ നടപടിയെടുക്കാന്‍ എന്‍ജിനീയര്‍മാര്‍ക്കു പ്രത്യേകം ഐഡികളിലൂടെ ലോഗിന്‍ ചെയ്യാനുള്ള വെബ്‌സൈറ്റും സജ്ജമാക്കിയിട്ടുണ്ട്. 



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

ഐ.ടി

news

ലാ ലിഗാ മത്സരങ്ങള്‍ ഇനി ഫേയ്സ്ബുക്കിൽ തത്സമയം !

ലാ ലിഗാ മത്സരങ്ങള്‍ ലൈവായി കാണാൻ അവസരം ഫേസ്ബുക്ക്. ലാ ലീഗ അധികൃതരും ഫെയിസ്ബുക്കും ഇതു ...

news

വാട്ട്സാപ്പിൽ ഇനി യുട്യൂബ് വീഡിയോകൾ കാണാം !

വട്ട്സാപ്പിൽ നിന്നും പുറത്തുകടക്കാതെ തന്നെ ഇനി യ്യുട്യൂബ് വീഡിയോകൾ കാണാം ഇതിനായി പുതിയ ...

news

വാട്ട്സാപ്പിൽ ഇനി ഗ്രൂപ് കോൾ സംവിധാനവും

വാട്ട്സാ‍പ്പിൽ ഇനി ഓഡിയോ വീഡിയോ സപ്പോർട്ടിൽ ഗ്രൂപ്പ് കോളുകൾ ചെയ്യാം. ഗ്രൂപ്പ് ...

news

ബ്ലൂടൂത്ത് ഡേറ്റാ കൈമാറ്റത്തിൽ സുരക്ഷാ ഭീഷണി !

ബ്ലൂടൂത്തിലൂടെ ഡേറ്റകൾ കൈമാറുന്നതിൽ വലിയ സുരക്ഷാ ഭീഷണി. രണ്ട് ബ്ലൂട്ടൂത്ത് ഡിവൈസുകൾ ...

Widgets Magazine