രാജ്യസഭാ തിരഞ്ഞെടുപ്പിൽ നോട്ട വേണ്ടെന്ന് സുപ്രീം കോടതി

Sumeesh| Last Modified ചൊവ്വ, 21 ഓഗസ്റ്റ് 2018 (14:37 IST)
ന്യൂഡല്‍ഹി: രാജ്യസഭാ തെരഞ്ഞെടുപ്പിന് വേണ്ടെന്ന് സുപ്രിം കോടതി. ഇതു സംബന്ധിച്ച് തിരഞ്ഞെടുപ്പ് കമ്മീഷന്റെ വിജ്ഞാപനം സുപ്രീം കോടതി റദ്ദാക്കി. നേരിട്ടുള്ള തെരഞ്ഞെടുപ്പുകളെ ഉദ്ദേശിച്ചാണ് നോട്ട എന്ന സംവിധനം ഏർപ്പെടുത്തിയിരിക്കുന്നതെന്നും മറ്റുള്ള തിരഞ്ഞെടുപ്പുകൾക്ക് ഇത് ബാധകമല്ലെന്നും ചീഫ് ജെസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബഞ്ച് നിരീക്ഷിച്ചു.

രാജ്യസഭാ തിരഞ്ഞെടുപ്പിൽ നോട്ട അനുവദിച്ചാല്‍ ക്രോസ് വോട്ടിംഗിനും അഴിമതിക്കും സാധ്യതയുണ്ടെന്ന് ചൂണ്ടികാട്ടി ഗുജറാത്തീൽ നിനുന്നുമുള്ള കോണ്‍ഗ്രസ് നേതാവ് നല്‍കിയ ഹര്‍ജിയിലാണ് കോടതിയുടെ സുപ്രധാന വിധി.

കോണ്‍ഗ്രസ് നേതാവ് അഹമ്മദ് പട്ടേലിന്റെ രാജ്യസഭാ തെരഞ്ഞെടുപ്പില്‍ നോട്ട ഏർപ്പെടുത്തിയതുമാ‍യി ബന്ധപ്പെട്ട് വലിയ വിവാദങ്ങൾക്ക് വഴിവച്ചിരുന്നു ഇതിനെ തുടര്‍ന്നാണ് സുപ്രീംകോടതിയിൽ ഹര്‍ജി വരുന്നത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :