അനുബന്ധ വാര്‍ത്തകള്‍
- കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം 26ന് തുറക്കും; പ്രളയം വരുത്തിവച്ചത് 250 കോടിയുടെ നഷ്ടം
- കേരളത്തിന് നിലവിൽ വിദേശ സഹായങ്ങൾ ആവശ്യമില്ലെന്ന് കേന്ദ്ര സർക്കാർ
- രാജ്യസഭാ തിരഞ്ഞെടുപ്പിൽ നോട്ട വേണ്ടെന്ന് സുപ്രീം കോടതി
- പെൺകുട്ടിയെ കൂട്ടബലാത്സംഗത്തിനിരയാക്കിയ അക്രമികളെ വളർത്തുനായ കടിച്ചോടിച്ചു, കത്തികൊണ്ട് കുത്തേറ്റിട്ടും പെൺകുട്ടിക്ക് സംരക്ഷണം നൽകി വളർത്തുനായ
- കടുക് ഒരു നിത്യൌഷധം !
കൂട്ടബലാത്സംഗത്തെ പ്രതിരോധിച്ച യുവതിക്കുമേൽ അക്രമികൾ മണ്ണെണ്ണയൊഴിച്ച് തീകൊളുത്തി
പാട്ന: കൂട്ടബലാത്സംഗത്തെ പ്രതിരോധിച്ചതിന്റെ പക തീർക്കാൻ യുവതിയെ അക്രമികൾ ചുട്ടുകൊല്ലാൻ ശ്രമിച്ചു. ബീഹറിലെ നളന്ദ ജില്ലയിൽ തിങ്കളാഴ്ചയാണ് സംഭവം നടന്നത്. ഗുരുതരമായി പൊള്ളലേറ്റ യുവതി പാട്ന മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.
യുവതിയുടെ ഭർത്താവ് തമിഴ്നാട്ടിലേക്ക് പോയതറിഞ്ഞ മൂവർ സംഘം വീട്ടിലേക്ക് അതിക്രമിച്ചു കയറുകയും യുവതിയെ കൂട്ട ബലാത്സംഗത്തിനിരയാക്കാൻ ശ്രമിക്കുകയുമായിരുന്നു. എന്നാൽ യുവതി ഇതിനെ ശക്തമായി ചെറുത്തു. ഈ ദേശ്യത്തിൽ അക്രമികൾ യുവതിയുടെ മേൽ മണ്ണെണ്ണയൊഴിച്ച് തീകൊളുത്തുകയായിരുന്നു.
ശബ്ദംകേട്ട് ഓടിക്കൂടിയ അയൽവാസികളാണ് യുവതിയെ ആശുപത്രിയിൽ എത്തിക്കുന്നത്. അപ്പോഴേക്കും ഗുരുതരമായ രീതിയിൽ പൊള്ളലേറ്റിരുന്നു.