ഇക്കാര്യങ്ങളിൽ ഇനി നിയന്ത്രണം, പുതിയ ഫീച്ചറുമായി ഇൻസ്റ്റഗ്രാം !

Last Modified ശനി, 9 ഫെബ്രുവരി 2019 (16:03 IST)
സാമൂഹ്യ മാധ്യമങ്ങളിൽ ദിവസേന പല തരത്തിലുള്ള തെറ്റായ പ്രവണതകൾ കണ്ടുവരികയാണ്. ഇതിൽ പലതും അപകടകരമാണ്. ഇത്തരത്തിലുള്ള ഉള്ളടക്കങ്ങൾ വിലക്കേർപ്പെടുത്തിവരികയാണ് ഓരോരുത്തരും ഇപ്പോഴിതാ ഇൻസ്റ്റഗ്രാമിലും അതേ നിയന്ത്രണങ്ങൾ കൊണ്ടുവന്നിരിക്കുകയാണ് ഫെയ്സ്ബുക്ക്.

അപകടകരമായ ഉള്ളടക്കൾ നീക്കം ചെയ്യുന്നതിനായി സെൻസിറ്റീവ് സ്ക്രീൻ എന്ന പുതിയ ഫീച്ചറിനെ ഇൻസ്റ്റഗ്രാം ആവതരിപ്പിച്ചു. അക്രമങ്ങളും അപകടകരമായതും, പേടിപ്പെടുത്തുന്നതുമായ ഉള്ളടക്കങ്ങൾ നീക്കം ചെയ്യുന്നതിനായാണ് പുതിയ സംവിധാനം ഇൻസ്റ്റഗ്രാമിൽ കൊണ്ടുവന്നിരിക്കുന്നത്.

സെൻസിറ്റീവായ ചിത്രങ്ങളും ദൃശ്യങ്ങളും പുതിയ സംവിധാനം ഫിൽറ്റർ ചെയ്ത് നീക്കം ചെയ്യും. ചില ഉള്ളടക്കങ്ങൾ കൂട്ടികൾക്ക് ഉൾപ്പടെ പ്രയാസം ഉണ്ടാക്കുന്നു എന്നതരത്തിൽ വിമർശനങ്ങൾ ഉയർന്നിരുന്നു. ഇതോടെയാണ് അപകടകരമായ ഉള്ളടക്കങ്ങൾ നിക്കം ചെയ്യുന്നതിനായി പുതിയ ഫീച്ചർ അവതരിപ്പിച്ചത്. ഫെയ്സ്ബുക്കിലും വാട്ട്സ്‌ആപ്പിലും സമാനമായ സംവിധാനം നേരത്തെ കൊണ്ടുവന്നിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :