ഒരു പിടി പുളിയിലുണ്ട് കേശസംരക്ഷണത്തിനുള്ള മാന്ത്രികവിദ്യ, ചെയ്യേണ്ടത് ഇത്രമാത്രം !

Last Modified ശനി, 9 ഫെബ്രുവരി 2019 (15:05 IST)
മുടിയുടെ സംരക്ഷണം സ്ത്രീകൾക്കും പുരുഷൻ‌മാർക്കും ഒരുപോലെ വെല്ലുവിളി ഉയർത്തുന്ന ഒന്നാണ്. അന്തരീക്ഷത്തിലെ മലിനീകരണവും നമ്മുടെ ആഹാര ശീലങ്ങളുമെല്ലാമാണ് മുടിയുടെ സ്വാഭാവികത നഷ്ടമാക്കാൻ കാരണമാകുന്നത്. മുടിയുടെ സംരക്ഷണത്തിന് പല മാർഗങ്ങൾ നമ്മൾ പ്രയോഗിക്കാറുണ്ട്. പക്ഷേ ഇവയിൽ പലതും
വിപരീത ഫലമാണ് ഉണ്ടാക്കുക. എന്നാൽ മുടിയുടെ എല്ലാ പ്രശ്നങ്ങൾക്കും പരിഹാരം കാണുന്നതിന് ഒരു പിടി പുളിക്ക് സാധിക്കും.

പുളിയിൽ ധാരാളമായി അടങ്ങിയിരിക്കുന്ന വൈറ്റമി സി, ബി കോം‌പ്ലക്സ് എന്നിവയാണ് കേശ സംരക്ഷണത്തെ സഹായിക്കുന്നത്. മുടി കൊഴിച്ചിൽ, മുടിയുടെ കറുപ്പ് നഷ്ടമാവൽ തുടങ്ങി നിരവധി പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ പുളിക്ക് സാധിക്കും എന്നതാണ്
സത്യം. പുളി മുടിയുടെ പുറത്ത് പ്രയോഗിക്കുന്നതും ആഹാത്തിൽ ഉൾപ്പെടുത്തി കഴിക്കുന്നതും മുടിയുടെ ആരോഗ്യത്തിന് നല്ലതാണ്.

മുടിയുടെ സ്വാഭാവികത വീണ്ടെടുക്കുന്നതിനായി അൽ‌പം പുളി പിഴിഞ്ഞത് തൈരിൽ ചേർത്ത നന്നായി മിക്സ് ചെയ്ത ശേഷം തലയിൽ തേച്ചുപിടിപ്പിക്കാം. ഇതിലൂടെ മുടി കൂടുഇതൽ മൃദുലമാവുകയും മുടിക്ക് നല്ല കറുപ്പ് നിറം കൈവരുകയും ചെയ്യും. പുളി വെള്ളം കൊണ്ട് ഇടക്കിടെ മുടി കഴുകുന്നത് മുടിയുടെ വളർച്ചക്ക് ഏറെ സഹായിക്കുന്നതാണ്. പുളിയിൽ ധാരാളമായി അടങ്ങിയിരിക്കുന്ന വൈറ്റമിൻ ബി കോം‌പ്ലക്സാണ് മുടിയുടെ വളർച്ചക്ക് സഹായിക്കുന്നത്.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :