മോഹന്‍‌ലാല്‍ വരില്ല; ആഗ്രഹം വെളിപ്പെടുത്തി സുരേഷ് ഗോപി - നിര്‍ണായക ചര്‍ച്ച പ്രതീക്ഷിച്ച് താരം

  suresh gopi mp , congress , BJP , RSS , loksabha election , സുരേഷ് ഗോപി , ബിജെപി , മോഹന്‍ലാല്‍ , തെരഞ്ഞെടുപ്പ്
പാലക്കാട്| Last Modified ശനി, 9 ഫെബ്രുവരി 2019 (15:01 IST)
ലോക്‍സഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള ആഗ്രഹം പറഞ്ഞ് സുരേഷ് ഗോപി എംപി. മത്സരരംഗത്ത് താനുണ്ടാകുമെന്ന തരത്തിലുള്ള വാര്‍ത്തകള്‍ അറിഞ്ഞത് ചില മാധ്യമ വാര്‍ത്തകളില്‍ നിന്നാണ്. നേതൃത്വം ആവശ്യപ്പെടുകയാണെങ്കിൽ സ്ഥാനാർഥി ആകുന്നതിനേക്കുറിച്ച് ചിന്തിക്കുമെന്നും അദ്ദേഹം പറഞ്ഞു.

താന്‍ മത്സരിക്കുന്നതുമായി ബന്ധപ്പെട്ട് യാതൊരു വിധ ചര്‍ച്ചയും ഇതുവരെ നടന്നിട്ടില്ല. ഇക്കാര്യം ആവശ്യപ്പെട്ട് ബിജെപി നേതൃത്വം ഇതുവരെ തന്നെ സമീപിച്ചിട്ടില്ല. ആരൊക്കെ മത്സരിക്കണമെന്ന പട്ടികയില്‍ തന്റെ പേരുണ്ടെന്ന് കരുതുന്നില്ലെന്നും സുരേഷ് ഗോപി വ്യക്തമാക്കി.

ലോക്‍സഭ തെരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ഥിയായി നടന്‍ മോഹന്‍‌ലാല്‍ മത്സരിക്കുമെന്ന അഭ്യൂഹങ്ങള്‍ ശക്തമായിരുന്നു. ഈ വാര്‍ത്തകളെ തള്ളി ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ പിഎസ് ശ്രീധരൻ പിള്ള കഴിഞ്ഞ ദിവസം രംഗത്തു വന്നിരുന്നു.

ഇതിനു പിന്നാലെയാണ് മത്സരിക്കാനുള്ള ആഗ്രഹം കൈവിടാതെ സുരേഷ് ഗോപി രംഗത്ത് എത്തിയത്. താരത്തിന്റെ പ്രസ്‌താവനയോട് പ്രതികരിക്കാന്‍ ബിജെപി നേതൃത്വം ഇതുവരെ തയ്യാറായിട്ടില്ല.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :