അനുബന്ധ വാര്‍ത്തകള്‍
- തീരുമാനങ്ങൾ എടുക്കുമ്പോൾ ഈ നക്ഷത്രക്കാർ പ്രത്യേകം ശ്രദ്ധിയ്ക്കണം
- ഡികെ പരിമിത ഓവർ ക്രിക്കറ്റിലേയ്ക്ക് മടങ്ങിയെത്തുന്നു, പക്ഷേ... !
- 'അതിലെന്താണിത്ര സംശയം, ബുമ്രതന്നെ'
- കെ സുരേന്ദ്രൻ വന്നുകണ്ടു, ബിജെപിയിലേയ്ക്ക് ക്ഷണിച്ചു: സിപിഎം നേതാവ് തോട്ടത്തിൽ രവീന്ദ്രൻ
- പ്ലസ്ടു വിദ്യാർത്ഥിനി കുത്തേറ്റ് മരിച്ച സംഭവം: പ്രതിയെന്ന് സംശയിയ്ക്കുന്ന ബന്ധു അരുൺ തൂങ്ങിമരിച്ചനിലയിൽ
ഈ ചർമ്മരോഗം ഉണ്ടോ ? വീട്ടിൽ തന്നെയുണ്ട് മരുന്ന് !
ചർമ്മ രോഗങ്ങളിൽ നമ്മളിൽ ഏറെ അലോസരപ്പെടുത്തുന്നതും മാനസികമായിപ്പോലും തളർത്തുന്നതുമായ ഒരു അസുഖമാണ് ചുണങ്ങ്, ചർമ്മ സൌന്ദര്യം നഷ്ടപ്പെടുന്നു എന്ന ബോധ്യം ചിലരെ വിഷാദത്തിലേക്ക് പോലും എത്തിക്കാറുണ്ട്. എന്നാൽ ഭയം വേണ്ട, നമ്മുടെ വിട്ടിൽ തന്നെയുണ്ട് ചുണങ്ങിനെ അകറ്റാനുള്ള വിദ്യകൾ. ശുദ്ധമായ മഞ്ഞൾപ്പോടി പാലിൽ കലക്കി ചുണങ്ങുള്ള ഭാഗത്ത് നന്നായി പുരട്ടുക. ഏറെ ഗുണം ചെയ്യുന്ന ഒരു മാർഗമാണിത് വീട്ടിൽ തന്നെ നട്ടുവളർത്തിയ മഞ്ഞൾ പൊടിച്ചതാണെങ്കിൽ ഏറെ നല്ലതാണ്. ഇത് തേച്ചുപിടിപ്പിച്ച് ഉണക്കഴിഞ്ഞാൽ ചെറു ചൂടുവെള്ളം ഉപയോഗിച്ച് കഴുകിക്കളയാം. ചെറുനാരങ്ങാ നീരിൽ തേനും ചേർത്ത് പുരട്ടുന്നതും ചുണങ്ങിനെ ഇല്ലാതാക്കുന്നതിനും ചെറുക്കുന്നതിനും ഏറെ ഗുണം ചെയ്യുന്ന ഒരു മാർഗമാണ്. ചുണങ്ങ് ശരീരത്തിൽ ഉള്ളവർ. വസ്ത്രങ്ങളും. ശരീരം തുടക്കുന്ന തുണികളിലും എല്ലാം നല്ല വൃത്തി ഉറപ്പുവരുത്തണം.