കെ സുരേന്ദ്രൻ വന്നുകണ്ടു, ബിജെപിയിലേയ്ക്ക് ക്ഷണിച്ചു: സിപിഎം നേതാവ് തോട്ടത്തിൽ രവീന്ദ്രൻ

വെബ്‌ദുനിയ ലേഖകൻ| Last Modified ചൊവ്വ, 23 ഫെബ്രുവരി 2021 (11:29 IST)
കോഴിക്കോട്: ബിജെപിയിൽ ചേരണം എന്ന ആവശ്യവുമായി തന്നെ സമീപിച്ചു എന്ന് വെളിപ്പെടുത്തി സിപിഎം നേതാവും മുൻ കോഴികൊട് മേയറുമായ തോട്ടത്തിൽ രവീന്ദ്രൻ. ബിജെപിയുമായി ചേർന്നുപോകാൻ സാധിയ്ക്കില്ല എന്ന് കെ സുരേന്ദ്രനെ അറിയിച്ചതായും വ്യക്തമാക്കി. 'ബിജെപിയിൽ ചേരണം എന്ന ആവശ്യവുമായി കെ സുരേന്ദ്രൻ എന്നെ വന്നുകണ്ടിരുന്നു. എന്നാൽ ബിജെപിയുമായി യോജിച്ചുപോകാൻ സാധിയ്ക്കില്ല എന്ന് കെ സുരേന്ദ്രനെ അറിയിച്ചു. ഞാൻ ഒരു വിസ്വാസിയാൺ, കമ്മ്യൂണിസ്റ്റ് കാരനാണ്. വിശ്വാസികൾക്ക് കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ ഒരു ബുദ്ധിമുട്ടും ഇല്ല.' എന്നും തോട്ടത്തിൽ രവീന്ദ്രൻ പറഞ്ഞു. അതേസമയം തോട്ടത്തിൽ രവിന്ദ്രന്റെ വെളിപ്പെടുത്തൽ കെ സുരേന്ദ്രൻ നിഷേധിച്ചു, സുഹൃത്ത് എന്ന നിലയിലാണ് തോട്ടത്തിൽ രവീന്ദ്രനെ പോയി കണ്ടത് എന്നും ബിജെപിയിലേയ്ക്ക് ക്ഷണിച്ചിട്ടില്ല എന്നുമാണ് കെ സുരേന്ദ്രൻ പറയുന്നത്. എന്നാൽ പാർട്ടിയിൽ ചേരുന്നതിനായി പലരുമായും ബിജെപി ആശയവിനിമയം നടത്തുന്നുണ്ട് എന്ന് കെ സുരേന്ദ്രൻ വ്യക്തമാക്കി.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :