'നരസിംഹം' പോലെ ഒരു ചിത്രം ഇനി ചെയ്യില്ല; രഞ്ജിത്

ശനി, 11 ഓഗസ്റ്റ് 2018 (15:17 IST)

'ഒരേ തരത്തിൽപെട്ട സിനിമകൾ ചെയ്‌തുകൊണ്ടിരുന്നാൽ എന്ന നിലയിൽ ബോറടിക്കുമെന്നും അതുകൊണ്ടുതന്നെ എത്ര തുക വാഗ്ദാനം ചെയ്‌താലും 'നരസിംഹം' പോലെയുള്ള ചിത്രം ഇനി താൻ ചെയ്യില്ലെന്നും' രഞ്ജിത്. ടൈംസ് ഓഫ് ഇന്ത്യയുമായുള്ള അഭിമുഖത്തിലാണ് സംവിധായകൻ ഇക്കാര്യം വ്യക്തമാക്കിയത്.
 
മോഹന്‍ലാലിനെ നായകനാക്കി സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമായ ‘ഡ്രാമ’യുമായി ബന്ധപ്പെട്ടു സംസാരിക്കുകയായിരുന്നു അദ്ദേഹം. പാലേരി മാണിക്യം, തിരക്കഥ പോലെയുള്ള ചിത്രങ്ങൾക്ക് പകരം നരസിംഹം പോലെയുള്ള ചിത്രങ്ങൾ എടുത്താൽ പോരെ എന്ന് പലരും തന്നോട് ചോദിച്ചിട്ടുണ്ട്. എന്നാൽ വ്യത്യസ്‌തമായ സിനിമകൾ ഒരുക്കാനുള്ള ശ്രമങ്ങളാണ് എപ്പോഴും തന്നെ ത്രില്ലടിപ്പിക്കാറുള്ളതെന്നും അദ്ദേഹം പറഞ്ഞു.
 
നരസിംഹം പോലെയുള്ള സിനിമകളില്‍ നിന്ന് മലയാള സിനിമ മാറിക്കൊണ്ടിരിക്കുകയാണ് എന്നും രഞ്ജിത് അഭിപ്രായപ്പെട്ടു. മോഹൻലാലിനെ നായകനാക്കി രഞ്ജിത് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് ഡ്രാമ. ‘ഡ്രാമ’ ഒരു ഫാമിലി ഡ്രാമയാണ് എന്നും മനുഷ്യബന്ധങ്ങളുടെ കഥ ഹാസ്യാത്മകമായി അവതരിപ്പിക്കാനുള്ള ശ്രമമാണ് എന്നും രഞ്ജിത് പറഞ്ഞു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

സിനിമ

news

‘അഭിനന്ദിച്ചില്ലെങ്കിലും നിന്ദിക്കരുത്, പ്ലീസ്’

ഫഹദ് ഫാസിൽ നായകനാകുന്ന 'വരത്തൻ' എന്ന ചിത്രത്തിലെ ലിറിക് വീഡിയോ കഴിഞ്ഞ ദിവസം പുറത്തിറങ്ങി. ...

news

'സത്യത്തിൽ വിരൽ ചൂണ്ടാൻ മാത്രം മോഹൻലാൽ ചെയ്ത തെറ്റ് എന്താണ്?'

സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് ദാന ചടങ്ങില്‍ നടന്‍ മോഹന്‍ലാലിനെതിരെ ‘കൈ തോക്ക്’ ചൂണ്ടിയ ...

news

സിനിമയിലെ സ്ത്രീവിരുദ്ധത; ഞാൻ മാപ്പ് പറയില്ല, എന്തിന്റെ ആവശ്യത്തിന്? - രഞ്ജിത് ചോദിക്കുന്നു

സിനിമയിലെ സ്ത്രീവിരുദ്ധതയുമായി ബന്ധപ്പെട്ട് താനെഴുതിയ കഥകളിൽ പുരുഷന്മാരെ സ്ത്രീകൾക്കെതിരെ ...

news

‘ആദ്യ നായകൻ മമ്മൂക്ക ആകണമെന്നായിരുന്നു മനസ്സിൽ’- മിഥുൻ പറയുന്നു

മമ്മൂട്ടിയുടെ എക്കാലത്തേയും ഹിറ്റ് സിനിമകളിൽ ഒന്നായ കോട്ടയം കുഞ്ഞച്ചന്റെ രണ്ടാം ഭാഗം ...

Widgets Magazine