സംവിധായകൻ മണിരത്നത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

നെഞ്ചുവേദനയെ തുടർന്ന് സംവിധായകൻ മണിരത്നത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

അപർണ| Last Modified വ്യാഴം, 26 ജൂലൈ 2018 (16:58 IST)
പ്രമുഖ സംവിധായകൻ മണിരത്‌നത്തെ നെഞ്ചു വേദനയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചെക്ക ചിവന്തവാൻ എന്ന സിനിമയുടെ ഷൂട്ടിംഗ് ലൊക്കേഷനിൽ വെച്ച് നെഞ്ചു വേദന അനുഭവപ്പെട്ട അദ്ദേഹത്തെ ഉടൻ തന്നെ അപ്പോളൊ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.

വിവരമറിഞ്ഞതിനെ തുടർന്ന് അദ്ദേഹത്തിന്റെ ഭാര്യ സുഹാസിനി മണിരത്നവും അടുത്ത ബന്ധുക്കളും ആശുപത്രിയിൽ എത്തിയിരിക്കുകയാണ്. അതേസമയം, സാധാരണയുള്ള ചെക്കപ്പിനായിട്ടാണ് അദ്ദേഹം ആശുപത്രിയിലെത്തിയത് എന്നും റിപ്പോർട്ടുകളുണ്ട്.

അരവിന്ദ് സ്വാമി, ചിമ്പു, വിജയ് സേതുപതി, ജ്യോതിക തുടങ്ങിയവരെ പ്രമുഖ കഥാപാത്രമാക്കി മണിരത്നം സംവിധാനം ചെയ്യുന്ന സിനിമയാണ് ചെക്ക ചിവന്തവാൻ. ചിത്രത്തിന്റെ ഷൂട്ടിംഗ് പുരോഗമിക്കവേയാണ് ഇത്തരമൊരു വാർത്ത പുറത്തുവരുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :