‘നിങ്ങളുടെ ദിവസം ലാലേട്ടന്റേതാക്കിയത് ഞങ്ങളല്ല‘- ഇന്ദ്രൻസിനോട് സംവിധായകൻ

വെള്ളി, 10 ഓഗസ്റ്റ് 2018 (09:24 IST)

സംസ്ഥാന ചലച്ചിത്ര അവാർഡുമായി ബന്ധപ്പെട്ട് വൻ വിവാദങ്ങളാനുണ്ടായത്. മോഹൻലാലിനെ ചടങ്ങിൽ പങ്കെടുപ്പിക്കരുതെന്ന് ആവശ്യപ്പെട്ട് 107 പേർ ചേർന്ന് ഒപ്പ് വെച്ച ഭീമ ഹർജി മുഖ്യമന്ത്രി പിണറായി വിജയന് നൽകിയിരുന്നു. എന്നാൽ, ഇതെല്ലാം തള്ളിക്കളഞ്ഞാണ് മോഹൻലാലിനെ സാംസ്കാരിക വകുപ്പ് മന്ത്രി ചടങ്ങിലേക്ക് മുഖ്യാതിഥിയായി ക്ഷണിച്ചത്.
 
വിവാദമുണ്ടാക്കിയവർ കളങ്കപ്പെടുത്തിയത് ഇന്ദ്രൻസിന്റെ നേട്ടത്തിനെയാണെന്ന് സംവിധായകൻ സജിത് ജഗദ്നന്ദൻ. ‘ഇന്ദ്രൻസേട്ടാ , ഇന്നലെ നിങ്ങളുടെ ദിവസമായിരുന്നു. അത് ലാലേട്ടന്റെ ആക്കിയത് ഞങ്ങളല്ല ലാലേട്ടനുമല്ല.’–സജിത് പറയുന്നു.
 
സജിത്തിന്റെ കുറിപ്പ് വായിക്കാം: 
 
നിങ്ങളുണ്ടാക്കിയ വിവാദം കൊണ്ട് തിളക്കം മങ്ങിയത് മുത്ത് പോലൊരു മനുഷ്യന്റെ നേട്ടത്തിനാണ്. ഷൈൻ ചെയ്തു എങ്കിൽ അതാണ് നിങ്ങളുടെ സമരത്തിന്റെ ഫലം. അതിന് , വ്യാഖ്യാനം ചമച്ചിട്ട് കാര്യമില്ല.
 
രാഷ്ട്രീയപരമായ ആരോപണമാണ് നിങ്ങളുന്നയിച്ചത്. അത് സിനിമയെ സ്നേഹിക്കുന്നവർ പൊളിച്ചു തന്നു. ഓൺ സ്ക്രീൻ മാസ്സിനെ പുച്ഛിച്ചവർ ഓഫ് സ്ക്രീൻ മാസ്സ് എന്ന അനാരോഗ്യകരമായ വേദിയും സൃഷ്ടിച്ചു.
 
നിങ്ങളിൽ, യോഗ്യർ ഇന്ദ്രൻസ് ചേട്ടനോട് മാപ്പു പറയൂ. ആ മനുഷ്യന്റെ ചിരിയുടെ കല, നിങ്ങളുടെ കലാപങ്ങളേക്കാൾ മഹത്തരമാണ്. ഇന്ദ്രൻസേട്ടാ ,
 
ഇന്നലെ നിങ്ങളുടെ ദിവസമായിരുന്നു. അത് ലാലേട്ടന്റെ ആക്കിയത് ഞങ്ങളല്ല ലാലേട്ടനുമല്ല. മാപ്പ്.
 
ശ്രീ അലൻസിയർ പ്രതിഷേധിച്ചത് , കൈത്തോക്ക് എന്നൊക്കെ തള്ളുന്നവരോട്. അവസാനം പറഞ്ഞ ജയ്ഹിന്ദിനെതിരെയെന്നു ഞാൻ പറയും. നേരത്തേ ,
 
തോക്ക് ചൂണ്ടിയത് , പ്രതിഭയായത് കൊണ്ടാണ് പ്രതിഭാസമായത് കൊണ്ട്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

വാര്‍ത്ത

news

അഞ്ച് വർഷത്തിനിടെ പെയ്യുന്ന ഏറ്റവും വലിയ മഴ!

2013നു ശേഷം ഇതാദ്യമായാണ് കേരളത്തിൽ ഇത്രയും വലിയ മഴ പെയ്യുന്നതെന്ന് റിപ്പോർട്ട്. ...

news

കേരളത്തിന് അയൽ‌സംസ്ഥാനങ്ങളുടെ കരുതൽ; കർണാടക പത്തുകോടിയും തമിഴ്നാട് അഞ്ചുകോടിയും നൽകും

കേരളത്തില്‍ കാലവർഷം കനത്തതോടെ ദുരിതമനുഭവിക്കുന്ന കേരളാത്തിന് സഹായഹസ്തവുമായി തമിഴ്നാടും ...

news

കലിതുള്ളി കാലവർഷം; അഞ്ചു ജില്ലകളിൽ ഉരുൾപൊട്ടൽ, 22 മരണം- നടുങ്ങിവിറച്ച് കേരളം

സംസ്ഥാനത്ത് തുടരുന്ന കനത്ത മഴയിലും ഉരുൾപൊട്ടലിലും ഇതുവരെ 22 മരണം. ഇടുക്കിയില്‍ മാത്രം ...

news

‘കണ്ണിൽ പോലും കാണാത്ത എന്നെ മികച്ച നടനാക്കിയ നിങ്ങളെ സമ്മതിക്കണം’- ഇന്ദ്രൻസ്

ഏറെ വിവാദങ്ങൾക്കൊടുവിൽ സംസ്ഥാന ചലച്ചിത്ര അവാർഡുകൾ കഴിഞ്ഞ ദിവസം വിതരണം ചെയ്തു. മികച്ച ...

Widgets Magazine