ലൈംഗിക സംതൃപ്തിക്കായി ഈ എഴുപതുകാരൻ ചെയ്തത് കേട്ടാൽ ആരും അമ്പരന്നുപോകും !

Last Updated: ശനി, 9 ഫെബ്രുവരി 2019 (16:54 IST)
ലൈംഗിക സംതൃപ്തിക്കായി പല ക്രൂരമായ മാർഗങ്ങളും പിന്തുടരുന്ന സെക്സ് അഡിറ്റുകളെ കുറിച്ചുള്ള വാർത്തകൾ നമ്മൾ കേട്ടിട്ടുണ്ട്. ഇപ്പോഴിതാ യുവതികൾ ഉപയോകിച്ച് ഉപേക്ഷിച്ച ഷൂസുകൾ മോഷ്ടിച്ച് ലൈംഗിക സംതൃപ്തിക്കായി ഉപയോഗിച്ച 70കാരനെ പൊലീസ് അറസ്റ്റു ചെയ്തിരിക്കുകയാണ്.

കിഴക്കൻ ജപ്പാനിലെ തജേഗിയിലാണ് സംഭവം ഉണ്ടായത്. സ്ത്രീകൾ ഉപയോഗിച്ച ശേഷം മാറ്റി വക്കുന്ന ചെരുപ്പുകൾ മോഷ്ടിക്കുകയായിരുന്നു ഇയാളുടെ രീതി. ഉപയോഗിച്ച് ഉപയോഗം മതിയാക്കി മാറ്റി വക്കുന്ന പാദരക്ഷകളാണ് ഇയാൾ മോഷ്ടിച്ചിരുന്നത്. മറ്റെന്തെങ്കിലും ആവശ്യത്തിനെന്ന് പറഞ്ഞ് എത്തി പാദരക്ഷക മോഷ്ടിച്ച് കടക്കുകയായിരുന്നു പതിവ്.

സ്ത്രീകൾ ഉപയോഗിച്ച പാദരക്ഷകളിലെ ഗന്ധം തനിക്ക് ലൈംഗിക സംതൃപ്തി നൽകുന്നു എന്നായിരുന്നു ഇയാൾ പൊലീസിന് മൊഴി നൽകിയത്. പാദരക്ഷകൾ നഷ്ടപ്പെടുന്നു എന്ന യുവതികളുടെ പരാതിയെ തുടർന്ന് മോഷണം നടന്നതിന് സമീപത്തെ സി സി ടി വി ക്യാമറകൾ പൊലീസ് പരിശോധിച്ചതോടെ ഇയൾ പിടിയിലാവുകയായിരുന്നു. പ്രതിയുടെ വീട്ടിൽനിന്നും ഒരു ലക്ഷത്തോളം വിലവരുന്ന ഷൂസുകളാണ് പൊലീസ് കണ്ടെടുത്തത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :