ഇരുപതിലധികം ആൺകുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചു, മാധ്യമപ്രവർത്തകൻ പിടിയിൽ

ചൊവ്വ, 4 ഡിസം‌ബര്‍ 2018 (16:08 IST)

ബെംഗലൂരു: ഇരുപതിലധികം ആണ്‍കുട്ടികളെ ലൈംഗിക പീഡനത്തിന് ഇരയക്കിയ മാധ്യമ പ്രവർത്തകനെ പൊലീസ് പിടികൂടി‍. കർണാടകയിലെ ഒരു പ്രമുഖ പത്രത്തിന്റെ പ്രാദേശിക ലേഖകകനായ ചന്ദ്ര കെ ഹെമ്മാദിയാണ് ഉടുപ്പിക്ക് സമീപത്ത് വച്ച് പൊലീസിന്റെ പിടിയിലായത്. ഇയാൾക്കെതിരെ പോക്സോ നിയമ ചുമത്തിയിട്ടുണ്ട്. 
 
കുട്ടികളുടെ ആരോഗ്യ പ്രശ്നങ്ങളെക്കുറിച്ച് റിപ്പോർട്ട് ചെയ്യാൻ എന്ന് പറഞ്ഞ് ബംഗളുരുവിലെ ഒരു സ്കൂളിലെ അധ്യാപകരുടെയും രക്തകർത്താക്കളുടെയും വിശ്വാസം ഇയാൾ നേടിയെടുത്തിരുന്നു, ഇതിന്റെ മറവിലാന് പ്രതി കുട്ടികളെ ലൈംഗികമായി ചൂഷണത്തിനിരയാക്കിയത് എന്ന് പൊലീസ് പറയുന്നു. 
 
2012 മുതൽ ഇയാൾ റിപ്പോർട്ടിങ്ങിന്റെ മറവിൽ കുട്ടികളെ പീഡനത്തിനിരയാക്കി വരികയായിരുന്നു. സംഭവം പുറത്തുപറഞ്ഞാൽ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നതായി ഇരയായ കുട്ടികൾ പൊലീസിനോട് പറഞ്ഞു. ബൈന്ദൂര്‍, ഗംഗോലി, കൊല്ലൂര്‍, കുന്ദാപുര എന്നീ സ്റ്റേഷനുകളിലായി ഇയാൾക്കെതിരെ 16 കേസുകളാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

വാര്‍ത്ത

news

മാനസിക വളർച്ചയില്ലാത്ത പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമം, പ്രതിയെ പിടികൂടിയത് ഭാര്യയുടെ സഹായത്തോടെ

മാനസിക വളര്‍ച്ചയില്ലാത്ത പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച ആളെ നാട്ടുകാർ പിടികൂടി ...

news

വിവാഹചടങ്ങുകള്‍ക്കിടെ നവവരന്‍ മോഷണ കേസില്‍ പിടിയില്‍; മോഷ്‌ടിച്ചത് മൊബൈല്‍ ഫോണ്‍

വിവാഹ ഘോഷയാത്രയ്‌ക്കിടെ നവവരന്‍ മൊബൈല്‍ ഫോണ്‍ മോഷണത്തിന് പിടിയില്‍. മുംബൈ സ്വദേശിയായ അജയ് ...

news

പ്രതിശ്രുത വധുവരന്മാര്‍ സെല്‍ഫിയെടുത്തു; വധുവിന് വിഷം നല്‍കിയും വരനെ വെടിവച്ചും കൊന്നു - ദുരഭിമാനത്തിന്റെ പേരില്‍ ക്രൂരമായ കൊല

വിവാഹത്തിനു മുമ്പേ വധുവരന്മാര്‍ കൂടിക്കാഴ്‌ച നടത്തി സെല്‍‌ഫിയെടുത്ത സംഭവം കുടുംബത്തിന് ...

Widgets Magazine