മാനസിക വളർച്ചയില്ലാത്ത പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമം, പ്രതിയെ പിടികൂടിയത് ഭാര്യയുടെ സഹായത്തോടെ

സുമീഷ് ടി ഉണ്ണീൻ| Last Updated: ചൊവ്വ, 4 ഡിസം‌ബര്‍ 2018 (14:21 IST)
ഹരിപ്പാ‍ട്: മാനസിക വളര്‍ച്ചയില്ലാത്ത പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച ആളെ നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപിച്ചു. ശനിയാഴ്ച രാവിലെയയിരുന്നു സംഭവം. കുമാരപുരം ചെന്നാട്ട് കോളനിയില്‍ 42കാരനായ മോഹനനെയാണ് കുടുംബശ്രീ തൊഴിലാളികൾ പിടികൂടി പൊലീസിൽ ഏൽപ്പിച്ചത്

വീട്ടിൽ അരുമില്ലാത്ത സമയത്ത് ഇയൾ പെൺകുട്ടിയെ പീഡിപ്പിക്കൻ ശ്രമിക്കുകയായിരുന്നു. സമീപത്ത് തൊഴിലുറപ്പ് ജോലി ചെയ്യുകയായിരുന്ന അമ്മ വെള്ളമെടുകാൻ വീട്ടിൽ എത്തിയതോടെയാണ് ഇയാൾ പെൺകുട്ടിയെ അക്രമിക്കുന്നത് കണ്ടത്. ഇതോടെ ഇവർ സമീപവാസികളെ വിളിച്ചുകൂട്ടുകയായിരുന്നു.

പ്രതിയുടെ ഭാര്യയുടെ തന്നെ നേതൃത്വത്തിൽ തൊഴിലുറപ്പ് തൊഴിലാളികൾ മോഹനനെ തടഞ്ഞുവക്കുകയും പൊലീസിൽ ഏൽപ്പിക്കുകയുമായിരുന്നു. ഇയാൾ ബന്ധുവായ പെൺകുട്ടിയെ അക്രമിക്കാൻ ശ്രമിച്ച കേസിലും പ്രതിയാണ് എന്ന് പൊലീസ് പറഞ്ഞു. പ്രതിയെ ഹരിപ്പാട് കോടതി റിമാൻഡ് ചെയ്തിരിക്കുകയാണ്.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :