ചികിത്സാ ചിലവ് താങ്ങാനാവുന്നില്ല, മകൻ അമ്മയെ കഴുത്തറുത്ത് കൊലപ്പെടുത്തി

സുമീഷ് ടി ഉണ്ണീൻ| Last Modified ശനി, 1 ഡിസം‌ബര്‍ 2018 (19:03 IST)
അമ്മയെ കഴുത്തറുത്ത് കൊലപ്പെടുത്തി സ്വന്തം മകൻ. ഉറക്ക ഗുളികകൾ നൽകിയും, ശ്വാസം മുട്ടിച്ചും കൊലപ്പെടുത്താനുള്ള ശ്രമങ്ങൾ പരാജയപ്പെട്ടതോടെയാണ്. 53കാരനായ യോഗേഷ് 80കാരിയായ ലളിതയെ കഴുത്തറുത്ത് കൊലപ്പെടുത്തിയത്.

യോഗേഷും അമ്മയും തമ്മിൽ ഇടക്കിടെ വഴക്കുണ്ടാവാറുണ്ട്. ഇരുവരും മാത്രമാണ് വീട്ടിൽ താമസം. യോഗേഷിനെ ഭാര്യ നേരത്തെ ഉപേക്ഷിച്ചു പോയതാണ്. മരുന്നിന്റെയും ചികിത്സയുടെയും പേരിലാണ് മിക്കപ്പോഴും വഴക്ക്. സംഭവദിവസവും ഇരുവരും തമ്മിൽ വഴക്കുണ്ടായിരുന്നു.

ഇതോടെ 15
ഗുളികകൾ വീതമുള്ള രണ്ട് പാക്കറ്റ് ഉറക്ക ഗുളികകളുമായാണ് യോഗേഷ് വിട്ടിലെത്തിയത്. ഉറക്ക ഗുളികകൾ പാലിൽ കലക്കി നൽകി യോഗേഷ് ഉറങ്ങാൻപോയി. രാത്രി ഒരുമണിക്ക് ഉണർന്നു അമ്മ മരിച്ചോ എന്ന് നോക്കാനെത്തിയപ്പോൾ അമ്മയുടെ ശരീരത്തിൽ ശ്വാസോഛാസം ഉണ്ടായിരുന്നു.

ഇതോടെ തലയിണ ഉപയോഗിച്ച് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്താൻ നോക്കിയെങ്കിലും അതും ഫലം കണ്ടില്ല. തുടർന്ന് 2.30തോടെ അമ്മയെ ഇയാൾ കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നു. കൊലപാതകത്തിന് ശേഷം ഇയാൾ ഉറങ്ങാൻപോയി. അയ‌ൽക്കാരാണ് സംഭവം പൊലീസിൽ അറിയിക്കുന്നത്. പൊലീസിൽ വീട്ടിലെത്തുമ്പോൾ യോഗേഷ് ഉറങ്ങുകയായിരുന്നു. രക്തത്തിൽ കുളിച്ച് ബെഡ്ഷീറ്റിൽ പൊതിഞ്ഞ നിലയിലായിരുന്നു മൃതദേഹം കിടന്നിരുന്നത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :