എന്തുകൊണ്ടാണ് ഹനുമാൻ സ്വാമിക്ക് വെറ്റിലമാലയോട് ഇത്ര പ്രിയം ?

സുമീഷ് ടി ഉണ്ണീൻ| Last Updated: ശനി, 1 ഡിസം‌ബര്‍ 2018 (18:42 IST)
സ്വാമിയുടെ ഇഷ്ട വഴിപാടാണ് വെറ്റിലമാല. എല്ലാ ഹനുമാൻ പ്രതിഷ്ഠയുള്ള ക്ഷേത്രങ്ങളിലും ഇത് പ്രധാന വഴിപാടാണ്. ഹനുമാൻ സ്വാമിക്ക് വെറ്റിലമാല ചാർത്തി പ്രാർത്ഥിച്ചാൽ മനസിൽ അഗ്രഹിച്ചതെന്തും സാധിക്കും എന്നാണ് വിശ്വാസം. എന്നാൽ എന്തുകൊണ്ടാണ് ഹനുമാൻ സ്വാമിക്ക് വെറ്റിലമാലയോട് ഇത്ര പ്രിയ എന്ന് അറിയാമോ ?

ഇതിനു പിന്നിലൊരു ഐദീഹ്യ കഥയുണ്ട്. രാമരാവണ യുദ്ധത്തില്‍ രാമന്റെ വിജയം ആദ്യം സീതയെ അറിയിച്ചത് ഹനുമാനായിരുന്നു. രാമൻ വിജയിച്ചതറിഞ്ഞ സന്തോഷത്തിൽ സീതദേവി സമീപത്തുണ്ടായിരുന്ന വെറ്റില ചെടിയിനിന്നും വെറ്റിലയിലകൽ പൊട്ടിച്ച് മാലയാക്കി ഹനുമാൻ സ്വാമിക്ക് ചാർത്തി.

ഇക്കാരണത്താലാണ് ഹനുമാൻ സ്വാമിക്ക് വെറ്റില മാലയോട്‌ പ്രിയം കൂടുതൽ. വെറ്റിലമാല ചാർത്തി പ്രാർത്ഥിച്ചാൽ ഹനുമാൻ സ്വാമി ആഗ്രഹിക്കുന്നതെന്തും സാ‍ധിച്ചുരുമെന്നും ജീവിതത്തിൽ സർവ ഐശ്വര്യങ്ങളും നിറക്കും എന്നുമാണ് വിശ്വാസം.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :