സഹപാഠികളുമായി നിരന്തരം വഴക്കുണ്ടാക്കിയ വിദ്യാർത്ഥിയെ പുറത്താക്കി; വൈരാഗ്യം തീർക്കാൻ 17 കാരൻ പ്രിൻസിപ്പലിനു നേരെ വെടിയുതിർത്തു

മീറട്, വ്യാഴം, 30 ഓഗസ്റ്റ് 2018 (11:23 IST)

സ്കൂളിൽ നിന്നും പുറത്താക്കിയതിന്റെ വൈരാഗ്യത്തിൽ 17 കാരൻ പ്രിൻസിപ്പലിനു നേരെ വെടിയുതിർത്തു. ഉത്തർപ്രദേശ് മീറടിലെ റൂപൂരിൽ ശ്രീ സൈ ഇന്റർ കോളേജിൽ ബുധനാഴ്ച രാവിലെയാണ് സംഭവം ഉണ്ടായത്. വെടിയേറ്റ സഞ്ജീവ് കുമാർ എന്ന പ്രിൻസിപ്പൽ ആശുപത്രിയിൽ ചികിത്സയിലാണ്. 
 
15 ദിവസം മുൻപാണ് വിദ്യാർത്ഥി സ്കൂളിൽ അഡ്മിഷൻ നേടുന്നത്. ഇതിനകം തന്നെ വിദ്യാർത്ഥിയുടെ അക്രമ സ്വഭാവത്തെ കുറിച്ച് വലിയ പരാതികൾ ലഭിച്ചിരുന്നു. സഹപാഠികളെ മർദ്ദിക്കുന്നതും പതിവായതോടെ രക്ഷിതാക്കളിൽ നിന്നും പരാതികൾ ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് 17 കാരനെ പുറത്താക്കാൻ സ്കൂൾ അധികൃതർ തീരുമാനിച്ചത്. 
 
പ്രിൻസിപ്പൽ ഇക്കാര്യം കുട്ടിയ അറിയിച്ചതോടെ കയ്യിൽ കരുതിയിരുന്ന തോക്കെടുത്ത് വിദ്യാർത്ഥി പ്രിൻസിപ്പലിനു നേരെ വെടിയുതിർക്കുകയായിരുന്നു. തോളിൽ വെടിയേറ്റ സഞ്ജീവ് കുമാറിനെ ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചു. സംഭവത്തിൽ കൊലപാതക ശ്രമത്തിന് കേസ് രജിസ്റ്റർ ചെയ്ത് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

വാര്‍ത്ത

news

പ്രളയമുണ്ടാക്കിയ നഷ്ടം വാർഷിക പദ്ധതി തുകയേക്കാൾ വലുതെന്ന് മുഖ്യമന്ത്രി

പ്രളയക്കെടുതിയെക്കുറിച്ച് ചര്‍ച്ചചെയ്യുന്നതിനായുള്ള പ്രത്യേക നിയമസഭാ സമ്മേളനം ആരംഭിച്ചു. ...

news

പ്രളയക്കെടുതി വിലയിരുത്തുന്നതിനുള്ള പ്രത്യേക നിയമസഭാ സമ്മേളനം ആരംഭിച്ചു; പ്രളയം മനുഷ്യ നിർമ്മിതമെന്ന് പ്രതിപക്ഷം

പ്രളയക്കെടുതിയെക്കുറിച്ച് ചര്‍ച്ചചെയ്യുന്നതിനായുള്ള പ്രത്യേക നിയമസഭാ സമ്മേളനം ആരംഭിച്ചു. ...

news

നടൻ ദിലീപ് ഒരു ലക്ഷം രൂപയുടെ മരുന്നുകൾ വാങ്ങി നൽകി

ചാലക്കുടി താലൂക്ക് ആശുപത്രിയിലേക്ക് നടൻ ദിലീപ് ഒരു ലക്ഷം രൂപയുടെ മരുന്നുകൾ വാങ്ങി നൽകി. ...

news

എന്തൊരു ദുരന്തമാണിത്? - മോദി സർക്കാരിനെതിരെ ആഞ്ഞടിച്ച് മമതാ ബാനർജി

കള്ളപ്പണം തടയുന്നതിനായി കേന്ദ്ര സർക്കാർ നിരോധിച്ച നോട്ടുകളില്‍ ഭൂരിഭാഗവും ...

Widgets Magazine